കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവൻ മണിയുടെ മരണം; എല്ലാം നിഷേധിച്ച് സഹോദരൻ, ഒരു അറിയിപ്പായി കരുതണം...

സിബിഐ അന്വേഷണം ഏറ്റെടുത്തത് മുതൽ പത്രമാധ്യമങ്ങൾക്ക് മുന്നിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് ആർഎൽവി രാമകൃഷ്ണന്റെ വിശദീകരണം.

  • By Desk
Google Oneindia Malayalam News

തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സഹോദരൻ ആൽഎൽവി രാമകൃഷ്ണൻ. താൻ അഭിപ്രായപ്പെട്ടുവെന്നു പറഞ്ഞുകൊണ്ടുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടെന്നും, അതൊന്നും ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ചുള്ള റാലിയിൽ പങ്കെടുത്തു! മുസ്ലീം യുവതിയെ ഭർത്താവ് മൊഴി ചൊല്ലി...നരേന്ദ്രമോദിക്ക് അഭിവാദ്യമർപ്പിച്ചുള്ള റാലിയിൽ പങ്കെടുത്തു! മുസ്ലീം യുവതിയെ ഭർത്താവ് മൊഴി ചൊല്ലി...

ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..ഒമ്പത് വർഷത്തിന് ശേഷം ഗർഭിണി, കുഞ്ഞിന് വെളുത്തനിറം, ചാരിത്ര്യശുദ്ധിയിൽ സംശയം! കൊലപ്പെടുത്താൻ കാരണം..

കലാഭവൻ മണിയുടെ മരണത്തിന് കാരണം ഡോക്ടർ സുമേഷ് സെഡേഷൻ നൽകിയതാണെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞുവെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ സിബിഐ അന്വേഷണം ഏറ്റെടുത്തത് മുതൽ പത്രമാധ്യമങ്ങൾക്ക് മുന്നിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് ആർഎൽവി രാമകൃഷ്ണന്റെ വിശദീകരണം.

പ്രചരിച്ചിരുന്നത്...

പ്രചരിച്ചിരുന്നത്...

കലാഭവൻ മണിയുടെ മരണത്തിന് കാരണം ഡോക്ടർ സുമേഷ് നൽകിയ സെഡേഷനാണെന്നാണ് വാർത്തകളുണ്ടായിരുന്നത്. കരൾ രോഗമുള്ളയാൾക്ക് ആന്റി ബയോട്ടിക് നൽകാൻ പാടില്ലാഞ്ഞിട്ടും, ഡോക്ടർ സുമേഷ് ചേട്ടന് സെഡേഷൻ നൽകിയെന്ന് ആർഎൽവിf രാമകൃഷ്ണൻ പറഞ്ഞതായും വാർത്തയിലുണ്ടായിരുന്നു.

ശരിയല്ല...

ശരിയല്ല...

എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നാണ് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. താൻ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് ഒരു വാർത്ത കാണാനിടയായി, ഇത് ശരിയായ വാർത്തയല്ല. സിബിഐ അന്വേഷണം ഏറ്റെടുത്തത് മുതൽ യാതൊരു പത്രമാധ്യമങ്ങൾക്ക് മുന്നിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

അറിയിപ്പായി കരുതണം...

അറിയിപ്പായി കരുതണം...

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം പരാമർശങ്ങളുടെ ഉറവിടം എവിടെ നിന്നാണെന്ന് അറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ദയവായി ഇതൊരു അറിയിപ്പായി കരുതണമെന്നും, സിബിഐ അന്വേഷണ റിപ്പോർട്ട് കോടതിയിൽ എത്തുന്നത് വരെ അഭിപ്രായപ്രകടനത്തിന് പ്രസക്തിയില്ലെന്നും പറഞ്ഞാണ് ആർഎൽവി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അന്വേഷണം...

അന്വേഷണം...

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇതുവരെയും നീങ്ങിയിട്ടില്ല. സിബിഐ അന്വേഷണത്തിൽ ഇതെല്ലാം മറനീക്കി പുറത്തുവരുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണമായത്. തുടർന്ന് അവസാനനിമിഷം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന കൂട്ടുകാർക്ക് നേരെയും സംശയങ്ങളുയർന്നിരുന്നു.

സിബിഐ...

സിബിഐ...

മണിയുടെ മരണത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് സംഘം ആദ്യം കണ്ടെത്തിയത്. പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്തെങ്കിലും കാര്യമുണ്ടായില്ല. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. സിബിഐ അന്വേഷണം പൂർത്തിയാകുന്നതോടെ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുമെന്നാണ് കുടുംബത്തിന്റെയും പ്രതീക്ഷ.

English summary
kalabhavan mani's death; rlv ramakrishnan's facebook post about fake news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X