കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് രേഖപ്പെടുത്തിയത് ആരും പറയാത്ത കാര്യങ്ങള്‍;മണിയുടെ സഹോദരന്റെ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക്

ചാലക്കുടി കലാമന്ദിറില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാമകൃഷ്ണന്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു. എന്നാല്‍ സമരത്തോട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല.

  • By Akshay
Google Oneindia Malayalam News

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണം പോലീസ് അവസാനിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സഹോദരന്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് അനിശ്ചിതകാല സമരം നടത്തുന്നത്.

ചാലക്കുടി കലാമന്ദിറില്‍ കഴിഞ്ഞ രണ്ട് ദിവസമായി രാമകൃഷ്ണന്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു. എന്നാല്‍ സമരത്തോട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

 പോലീസ്

പോലീസ്

മണിയുടെ മരണം സ്വാഭാവിക മരണമാക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു.

 മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

അമൃതയില്‍ ചികിത്സയിലായിരുന്ന സമയത്ത് തന്നെ ശരീരത്തില്‍ വിഷാംശം കലര്‍ന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണ കാരണമെന്നാണഅ പോലീസ് റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത്.

 അനിശ്ചിതത്വം

അനിശ്ചിതത്വം

ബന്ധുക്കളുടെ ആവശ്യമനുസരിച്ച് കേസ് സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍ അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത അനിശ്ചിതത്വത്തിലാണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്.

കുടംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍

കുടംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍

കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമായി പോലീസ് രേഖപ്പെടുത്തിയെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു.

English summary
Kalabhavan Mani's died; Brother started strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X