ഇടതിന്റെ 'മണികിലുക്കം'... കുന്നത്തുനാടും ചാലക്കുടിയും ഇനി കേള്‍ക്കില്ല
തൃശൂര്‍/കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിയ്‌ക്കെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ നിന്ന് കാലം കലാഭവന്‍ മണിയുടെ പേര് ആരോടും ചര്‍ച്ച ചെയ്യാതെ നീക്കം ചെയ്തത്. കലാഭവന്‍ മണി ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം ഒന്നും വന്നിരുന്നില്ലെങ്കിലും ചില ചര്‍ച്ചകള്‍ നടന്നിരുന്നത്രെ.
പക്ഷേ, അതിനൊന്നും കാത്തുനില്‍ക്കാതെ മലയാളിയുടെ പ്രിയതാരം വിടപറഞ്ഞു. അതും ഏറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തിക്കൊണ്ട്.
ചാലക്കുടിക്കാരനാണ് മണി. നിയമസഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലോ കുന്നത്തുനാട് മണ്ഡലത്തിലോ മണി സ്ഥാനാര്‍ത്ഥിയായേയ്ക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇടതുപക്ഷം
കലാഭവന്‍ മണി എന്നും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. പ്രത്യേകിച്ചും സിപിഎമ്മിനോട് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

തിരഞ്ഞെടുപ്പില്‍
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിയ്ക്കാന്‍ മണിയ്ക്ക് എന്നും താത്പര്യം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിന്റെ സ്ഥാനത്ത് കലാഭവന്‍ മണിയേയും പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കുന്നത്തുനാട്
എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തില്‍ കലാഭവന്‍ മണി ആയിരിയ്ക്കും ഇത്തവണ എല്‍ഡിഎഫ് സ്ഥാനാനാര്‍ത്ഥി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ചാലക്കുടി
കലാഭവന്‍ മണിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നാടാണ് ചാലക്കുടി. ഇവിടേയും മണിയെ മത്സരിപ്പിയ്ക്കുന്നത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടന്നിരുന്നതായി അഭ്യൂഹങ്ങളുണ്ട്.

വിവാദം?
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഎമ്മും കലാഭവന്‍ മണിയോട് അടുത്ത വൃത്തങ്ങളും അനുകൂലമായി ഒന്നും പ്രതികരിച്ചിരുന്നില്ല. വാര്‍ത്തകള്‍ ഒരു ഘട്ടത്തില്‍ മണിയുടെ സെക്രട്ടറി നിഷേധിയ്ക്കുക വരെ ചെയ്തിരുന്നു.












Click it and Unblock the Notifications