സരിതയെ കണ്ട് കലാഭവന്‍മണി പരിപാടിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു!!
ആലപ്പുഴ: സരിത എസ് നായരെ കണ്ട് സിനിമാതാരം കലാഭവന്‍ മണി പേടിച്ചോടിയത്രേ. സംഭവം നടക്കുന്നത് ആലപ്പുഴയിലെ ഒരു ക്ഷേത്ര ചടങ്ങിനിടെയാണ്. വ്യാസപുരം ശിവക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ശിലയിടല്‍ കര്‍മ്മം നടക്കുന്ന ചടങ്ങില്‍ സരിത എത്തിയത് ഏറെ വിവാദങ്ങളാണ് സൃഷ്ടിക്കുന്നത്.
ശിലയിടല്‍ കര്‍മ്മം നിര്‍വഹിക്കുന്നത് സ്വാമി സൗപര്‍ണിക വിജയേന്ദ്രപുരിയായിരുന്നു. ചടങ്ങില്‍ കലാഭവന്‍ മണിയെയും ക്ഷണിച്ചിരുന്നു. ഇതിനിടയിലാണ് സരിതയുടെ രംഗപ്രവേശനം. പിന്നീട് ക്ഷേത്രപരിസരത്ത് ജനത്തിരക്കായിരുന്നു. എന്നാല്‍, സരിത ചടങ്ങില്‍ എത്തിയതോടെ രംഗം വഷളാകുകയാണ് ചെയ്തത്. സരിത ഉണ്ടെങ്കില്‍ കര്‍മം നിര്‍വഹിക്കില്ലെന്ന് സ്വാമി വിജയേന്ദ്രപുരി പറഞ്ഞതോടെ സംഘാടകര്‍ കുടുങ്ങി.

സരിത എത്തിയതറിഞ്ഞ കലാഭവന്‍മണി ക്ഷേത്ര പരിസരത്തുപോലും എത്തിയില്ല. ആലപ്പുഴയില്‍ നിന്നു തന്നെ സ്ഥലം വിട്ടെന്നാണ് അറിഞ്ഞത്. ഒടുവില്‍ സരിതയെ ക്ഷണിച്ചുവരുത്തിയ ഒരുവിഭാഗം ക്ഷേത്രഭാരവാഹികള്‍ സൂത്രത്തില്‍ ചടങ്ങില്‍ നിന്നും സരിതയെ മാറ്റി നിര്‍ത്തുകയായിരുന്നു. സരിതയെ സമീപത്തെ വീട്ടിലേക്ക് കയറ്റി നിര്‍ത്തിയാണ് ചടങ്ങുകള്‍ നടത്തിയത്.
വിളിച്ചു വരുത്തി തന്നെ അപമാനിച്ചതില്‍ കുപിതയായ സരിത ഭാരവാഹികളോട് തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന്, ചടങ്ങുകളൊക്കെ കഴിഞ്ഞ് സ്വാമിയും കൂട്ടരും ക്ഷേത്രത്തില്‍ നിന്നും പോയതോടെ സരിതയെ ക്ഷേത്രഭാരവാഹികള്‍ അമ്പലത്തിലേക്ക് കൊണ്ടുവരികയാണുണ്ടായത്. തുടര്‍ന്ന് നടന്ന ക്ഷേത്രഗാനങ്ങളുടെ സിഡി പ്രകാശനം സരിത നടത്തി.












Click it and Unblock the Notifications