മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ: സുഹൃത്തുക്കള്‍ മദ്യം നല്കി,നിമ്മിയുടെ വെളിപ്പെടുത്തല്‍
ചാലക്കുടി: മണി മരിച്ച്് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ദുരൂഹത നീങ്ങുന്നില്ല. കരള്‍ രോഗമാണെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും മണിയുടെ മരണത്തില്‍ സംശയങ്ങള്‍ ബാക്കിയാവുകയാണ്.
ഇതിനിടയ്ക്കാണ് ഭാര്യ നിമ്മി ചില വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നത്. തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്ന് നിമ്മി പറയുന്നു. മണിയുടെ മരണത്തെച്ചൊല്ലിയുള്ള ദുരൂഹത നീക്കണമെന്നും കുടുംബ പ്രശ്നം ഉണ്ടായിരുന്നുവെന്നുള്ള പ്രചാരണം തെറ്റാണെന്നും ഇവര്‍ പറഞ്ഞു.
മണിയുടെ മരണവുമായി ഏറെ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിമ്മി വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നത്. ഇതുമായി ബന്ധപ്പെട്ട് മണിയുടെ മൂന്നു സഹായികളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മണിയുടെ സഹോദരന് രാമകൃഷ്ണനും ആരോപിച്ചു. മണിയെ കുറിച്ച് നിമ്മി പറയുന്നതിങ്ങനെ..

ആത്മഹത്യ ചെയ്യില്ല
മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മി പറയുന്നു. തന്റെ ഭര്‍ത്താവിന്റെ മരണത്തെച്ചൊല്ലിയുള്ള ദുരൂഹത നീക്കണമെന്നും ഇവര്‍ പറയുന്നു.

കുടുംബം പ്രശ്നമില്ല
മണിക്ക് കുടുംബ പ്രശ്ന ഉണ്ടായിരുന്നുവെന്ന് പ്രചാരണം തെറ്റാണ്.

വീട്ടില്‍ വരാതിരുന്നത്
ഒരുമാസമായി വീട്ടില്‍ വരുന്നില്ലെന്ന കാര്യം ശരിയാണ്. അത് പരിപാടികളുടെ തിരക്ക് കാരണമാണ്.

പിറന്നാള്‍
ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. അന്നും വിവാഹ വാര്‍ഷികത്തിനും വീട്ടില്‍ വന്നിരുന്നു.

ആശുപത്രിലായത് അറിഞ്ഞില്ല
മണി അസുഖം കൂടി ആശുപത്രിലായത് താന്‍ അറിഞ്ഞില്ലെന്ന് നിമ്മി പറയുന്നു. മണിക്ക് കരള്‍ രോഗമുണ്ടായിരുന്നത് തന്നോട് പറഞ്ഞിരുന്നില്ല.

മദ്യപാനം നിര്‍ത്തി
മഞ്ഞപ്പിത്തം വന്നിരുന്നു. അതിന് ശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് പറഞ്ഞിരുന്നത്. ബിയര്‍ മാത്രമേ അദ്ദേഹം കഴിക്കാറുള്ളുവെന്നും നിമ്മി പറഞ്ഞു.

സുഹൃത്തുക്കള്‍ മദ്യം നല്കി
മണിക്ക് സുഹൃത്തുക്കളാണ് മദ്യം നല്‍കിയതെന്ന് നിമ്മി ആരോപിച്ചു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications