കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയ്ക്കൊപ്പമുണ്ടായിരുന്നവരെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍, കുടുങ്ങുന്നവര്‍...

Google Oneindia Malayalam News

തൃശൂര്‍: മണിയുടെ മരണത്തില്‍ സംശയമുള്ളവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാരായവര്‍ക്ക് വധശിക്ഷ നല്‍കണെന്നും മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്നതിനെത്തുടര്‍ന്നായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം.

മണിയുടെ പാഡി എന്ന റസ്റ്റ് ഹൗസില്‍ എത്തിയതും മദ്യ സത്ക്കാരത്തില്‍ പങ്കെടുത്തവരുമായ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. അറസ്റ്റ് ചെയ്യാതെയാണ് ഇവരെയെല്ലാം ചോദ്യം ചെയ്തത്. ഇനി അറസ്റ്റ് ചെയ്യണം.

Mani

മണി ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു. പാരസെറ്റമോള്‍ കഴിയ്ക്കുന്നതും ഇഞ്ചക്ഷന്‍ എടുക്കുന്നതും വേദനയോടെ കണ്ടിരുന്നയാളാണ് മണിയെന്നും സഹോദരന്‍. അതുകൊണ്ട് തന്നെ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും രാമകൃഷ്ണന്‍. തന്റെ സഹോദരന്റെ ശരീരത്തില്‍ മാത്രം എങ്ങനെ വിഷാംശം എത്തിയെന്നും രാമകൃഷ്ണന്‍ ചോദിയ്ക്കുന്നു.

English summary
Kalabhavan Mani's brother reacted on Chemical Examination Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X