എല്‍ഡിഎഫ് വന്നും ഇനി എല്ലാം ശരിയാകും, മണിയുടെ കുടുംബം നിരാഹാര സമരം ഉപേക്ഷിച്ചു
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദൂരൂഹമരണത്തിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ കുടുംബം ശനിയാഴ്ച നടത്താനിരുന്ന ഉപവാസ സമരം വേണ്ടെന്ന് വെച്ചു.
കഴിഞ്ഞ ദിവസത്തിലാണ് മണിയുടെ അനിയന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് താഴെ സമരം നടത്തുമെന്ന് അറിയിച്ചിരുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാണ് ഉപവാസ സമരം നടത്താനിരുന്നത്.

സമരം നടത്താനിരുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പുതിയ സര്‍ക്കാര്‍ അറിഞ്ഞെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി എംഎല്‍എ ബിഡി ദേവസ്സിയുടെ നേതൃത്വത്തില്‍ മന്ത്രി എസി മൊയ്തീനും മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനും പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്ന് വാക്ക് തന്നിട്ടുണ്ടെന്നും അതിനാല്‍ സമരം പിന്‍വലിക്കുകയാണെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.












Click it and Unblock the Notifications