അച്ഛനില്ലാതെ ശ്രീലക്ഷ്മി പത്താംതരം പരീക്ഷയെഴുതി, മണിയെ ഓര്‍ത്ത് കരഞ്ഞ് മകള്‍
തൃശൂര്‍: അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് വിങ്ങുന്ന മനസുമായി മകള്‍ പരീക്ഷ ഹാളില്‍. മകള്‍ ശ്രീലക്ഷ്മി. മരണപ്പെട്ട അച്ഛന്‍ കലാഭവന്‍ മണി. അച്ഛന്റെ മുഖം കാണാതെ അനുഗ്രഹം വാങ്ങാതെ ശ്രീലക്ഷ്മി പത്താംക്‌ളാസ് പരീക്ഷയെഴുതി. സിബിഎസ്ഇ പത്താം ക്‌ളാസിലെ ഹിന്ദി പരീക്ഷയെഴുതി മടങ്ങാനൊരുങ്ങുമ്പോള്‍ മണിയുടെ മകള്‍ പൊട്ടിക്കരഞ്ഞു.
പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ശ്രീലക്ഷ്മി പരീക്ഷ എഴുതാന്‍ എത്തിയത്. അച്ഛന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെയാണ് മകള്‍ എത്തിയത്. അതിനാല്‍ തന്നെ പരീക്ഷ കഴിഞ്ഞപ്പോള്‍ വിങ്ങിപ്പൊട്ടി കരയാനേ ശ്രീലക്ഷ്മിയ്ക്ക് കഴിഞ്ഞുള്ളൂ. ആശ്വസിയ്ക്കാന്‍ ആകാതെ കൂട്ടുകാരികളും സങ്കടത്തിലായി.

ഏകമകള്‍
കലാഭവന്‍ മണിയുടെ ഏകമകളാണ് പത്താം ക്‌ളാസുകാരിയായ ശ്രീലക്ഷ്മി. മണിയ്‌ക്കൊപ്പം ചില വേദികളില്‍ നാടന്‍ പാട്ട് പാടിയും ശ്രീലക്ഷ്മി സുപരിചിതയാണ്.

രണ്ടാം നാള്‍
മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിയ്ക്കുന്നത്. ദിവസങ്ങള്‍ പിന്നിടും മുമ്പേ ശ്രീലക്ഷ്മിയ്ക്ക് പത്താംതരം പരീക്ഷയെഴുതേണ്ടി വന്നു

വിങ്ങിപ്പൊട്ടി
പരീക്ഷ കഴിഞ്ഞിറങ്ങിയതും കാത്തു നിന്ന് കൂട്ടുകാരികള്‍ക്ക് മുന്നില്‍ ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. അതോടെ കൂട്ടുകാരികളും വിഷമത്തിലായി. ശ്രീലക്ഷ്മിയെ ചേര്‍ത്ത് പിടിച്ച് അവര്‍ ആശ്വസിപ്പിച്ചു.

മകള്‍...
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴാണ് മണിയ്ക്ക് മകള്‍ ജനിയ്ക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്നെ മണി മകള്‍ക്ക് നല്‍കി

സങ്കട കടല്‍
ഉള്ളില്‍ ഒരു സങ്കട കടലും പേറും ശ്രീലക്ഷ്മി വീണ്ടും പരീക്ഷ ഹാളിലേയ്ക്ക് പോകും. എഴുതി തീര്‍ക്കാന്‍ ഇനിയും പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ്.












Click it and Unblock the Notifications