കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയെ കൊന്നതോ? പൊലീസിനോട് 15 ചോദ്യങ്ങള്‍, മണിയ്ക്ക് നീതി കിട്ടാന്‍ ആരാധകര്‍ രംഗത്തിറങ്ങുമോ?

Google Oneindia Malayalam News

തൃശൂര്‍: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണം സ്വഭാവികമാണെന്ന പ്രാഥമിക വിലയിരുത്തലിലില്‍ ആയിരുന്നു പൊലീസ്. ടെലിവിഷന്‍ താരം സാബു ഉള്‍പ്പടെയുള്ളവരെ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ച് വരുത്തിയതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം കൂടുതല്‍ ബലപ്പെടാന്‍ തുടങ്ങി.

മണി ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മി പറയുന്നു. തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണനും സംശയിക്കുന്നു. മണിയുടെ മരണത്തില്‍ ദുരൂഹയ്ക്ക് ഇടയാക്കുന്ന ചില കാര്യങ്ങള്‍ ഇവയാണ്.

ഗുരുതരം

ഗുരുതരം

മണി ഗുരുതരമായ കരള്‍ രോഗത്തിന് അടിമയാണെന്നും ഒരു തുള്ളി മദ്യം പോലും അദ്ദേഹത്തിന് നല്‍കരുതെന്നും അറിയാമായിരുന്നവരാണ് അദ്ദേഹത്തിന്റെ സഹായികള്‍

എന്തിന് നല്‍കി

എന്തിന് നല്‍കി

മണിയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യക്തമായ ബോധമുള്ള സഹായികള്‍ എന്തിന് അദ്ദേഹത്തിന് മദ്യം നല്‍കി

ബിയര്‍ മാത്രം

ബിയര്‍ മാത്രം

മണി ബിയര്‍ മാത്രമാണ് കുടിച്ചതെന്നാണ് പലരുടേയും മൊഴിയില്‍ പറയുന്നത്

തെളിവ് നശിപ്പിച്ചു

തെളിവ് നശിപ്പിച്ചു

സുഹൃത്തുക്കളുമൊത്ത് മണി മദ്യപിച്ചു എന്ന് പറയുന്ന ഔട്ട് ഹൗസ് മണിയുടെ മരണശേഷം ധൃതിയില്‍ കഴുകി വൃത്തിയാക്കിയത് തെളിവ് നശിപ്പിയ്ക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിന്

ബിയര്‍ മാത്രമോ

ബിയര്‍ മാത്രമോ

ബിയര്‍ മാത്രമാണോ മണി കുടിച്ചത്. അതേ മറ്റെന്തെങ്കിലും കൂടി ഉണ്ടായിരുന്നോ

മെഥനോള്‍

മെഥനോള്‍

മണിയുടെ ശരീരത്തില്‍ അമിതമായ അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം എവിടെ എത്തി എന്ന് ആര്‍ക്കും അറിയില്ല

ഒരാളില്‍ മാത്രം

ഒരാളില്‍ മാത്രം

എല്ലാവരും ഒരുമിച്ച് മദ്യപിച്ചുവെങ്കില്‍ മണിയുടെ ശരീരത്തില്‍ മാത്രം എങ്ങനെ മീഥൈന്‍ ഉണ്ടായി

കുടുംബത്തെ അറിയിച്ചില്ല

കുടുംബത്തെ അറിയിച്ചില്ല

മണി അബോധവസ്ഥയിലായതും ആശുപത്രിയിലായതുമൊക്കെ കുടുംബത്തെ അറിയിക്കാന്‍ വൈകിയതെന്ത്

കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിയെ മാത്രമാണ് ആദ്യം ചോദ്യം ചെയ്തത്

സാബു പറഞ്ഞത്

സാബു പറഞ്ഞത്

മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിയ്‌ക്കെതിരെ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി സാബു രംഗത്തെത്തിയിരുന്നു. താന്‍ മണഇയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജാഫര്‍ ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് സാബു പറഞ്ഞത്

.കണ്ടില്ലേ

.കണ്ടില്ലേ

ജാഫറും സാബുവും മണിയുടെ വീട്ടില്‍ പരസ്പരം കാണാനുള്ള സാധ്യതയേറെയാണ്

വൈകി

വൈകി

സാബുവിനെ കണ്ടകാര്യം ജാഫര്‍ പൊലീസിനോട് പറഞ്ഞില്ലേ? പറഞ്ഞില്ലെങ്കില്‍ അതിന് കാരണമെന്താണ്? ഒരുപക്ഷേ ജാഫര്‍ ഇക്കാര്യം പറഞ്ഞുവെന്നിരിയ്ക്കട്ടേ സാബുവിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം എന്തേ ഇത്ര വൈകി?

രക്ത സ്രാവം

രക്ത സ്രാവം

മണിയുടെ ആന്തരിക അവയവങ്ങളില്‍ എന്തുകൊണ്ട് രക്തസ്രാവവും അണുബാധയും ഉണ്ടായി. മര്‍ദ്ദനമേറ്റ് മരിയ്ക്കുന്നവരുടേയും അപകടത്തില്‍പ്പെട്ട് മരിയ്ക്കുന്നവരുടേയും വിഷം ഉള്ളില്‍ചെന്ന് മരിയ്ക്കുന്നവരുടേയും ആന്തരികാവയവങ്ങളില്‍ രക്തസ്രാവം ഉണ്ടാകാറുണ്ട്.

വൃക്കയില്‍

വൃക്കയില്‍

മണിയുടെ വൃക്കയില്‍ പഴുപ്പ് ബാധിച്ചിരുന്നു

അനുവദിയ്ക്കരുത്

അനുവദിയ്ക്കരുത്

മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ മാറ്റേണ്ടത് അനിവാര്യമാണ്. വെറും ഒരു സ്വാഭാവിക മരണമായി കേസ് എഴുതി തള്ളുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Kalabhavan Mani's Death; 15 Questions never get answer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X