മണിയുടെ മരണം; സിബിഐ അന്വേഷിച്ചാല്‍ അനുജന് ഉണ്ടതിന്നുമെന്ന് തരികിട സാബു
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശവുമായി വീണ്ടും നടന് തരികിട സാബു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയതിന്റെ പിന്നാലെ തരികിട സാബു കലാഭവന്‍ മണിയുടെ അനുജന് ആര്.എല്‍.വി രാമകൃഷ്ണനെതിരെ രംഗത്തെത്തി.
സി.ബി.ഐ അന്വേഷണം കഴിയുമ്പോള്‍ ആര്.എല്‍.വി രാമകൃഷ്ണന് ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തരികിട സാബു പറയുന്നു. നേരത്തെയും സാബുവും രാമകൃഷ്ണനും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം നടന്നിരുന്നു. രാമകൃഷ്ണനും മണിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കളും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാബു പറയുന്നത് ഇങ്ങനെയാണ്, സി ബി ഐ അന്വേഷണം കഴിയുമ്പോ മിക്കവാറും രാമേഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന് ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമേഷ്ണന്‍ പോയി.
കേസ് നടത്താന്‍ രാമേഷ്ണന്‍ കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പോലീസോ സി ബി ഐ യോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു. എന്നിട്ട് സാബു ഇപ്രകാരം അരുള്‍ ചെയ്തു: യധാ യധാ ധര്മസ്യ ഗ്ലാനിര്‍ ഭവതി ഭാരത; അഭ്യുദ്ധാനം അധര്മസ്യ തധത്മാനം ശ്രീജാമ്യഹം. പരിത്രാണായ സാധുനാം വിനാശായ ച ദുഷ്കൃതാം; ധര്‍മ സംസ്താപനാര്‍തായ: സംഭവാമി യുഗേ യുഗേ. എന്നു പറഞ്ഞാല്‍ ഞാന്‍ ഇനീം ഇനീം വരുമെന്നു ചുരുക്കം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications