കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണം; സിബിഐ അന്വേഷിച്ചാല്‍ അനുജന്‍ ഉണ്ടതിന്നുമെന്ന് തരികിട സാബു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശവുമായി വീണ്ടും നടന്‍ തരികിട സാബു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയതിന്റെ പിന്നാലെ തരികിട സാബു കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ രംഗത്തെത്തി.

സി.ബി.ഐ അന്വേഷണം കഴിയുമ്പോള്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ജയിലില്‍ കിടന്ന് അരിയുണ്ട തിന്നേണ്ടി വരുമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തരികിട സാബു പറയുന്നു. നേരത്തെയും സാബുവും രാമകൃഷ്ണനും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം നടന്നിരുന്നു. രാമകൃഷ്ണനും മണിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കളും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.

sabumonabdusamad

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാബു പറയുന്നത് ഇങ്ങനെയാണ്, സി ബി ഐ അന്വേഷണം കഴിയുമ്പോ മിക്കവാറും രാമേഷ്ണന്‍ ജയിലില്‍ കിടന്നു അരിയുണ്ട തിന്നേണ്ടി വരുമെന്നാ തോന്നുന്നത്. കഴിഞ്ഞ ദിവസം മണിച്ചേട്ടനു സമ്മാനമായി ഫാന്‍സ് അസോസിയേഷന്‍ ആളുകള്‍ കൊടുത്ത പശുക്കളെ, അതിനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചിരുന്ന തമിഴനെ ഭീഷണിപ്പെടുത്തി പശുക്കളെ വില്‍പ്പിച്ച് കാഷും കൊണ്ട് രാമേഷ്ണന്‍ പോയി.

കേസ് നടത്താന്‍ രാമേഷ്ണന്‍ കാഷ് വേണമത്രെ!!!!!! എന്റെ അറിവില്‍ പോലീസോ സി ബി ഐ യോ തുടങ്ങി ഒരു ഏജന്‍സികളും കാഷ് വാങ്ങി കേസ് അന്വേഷിക്കാറില്ല. മണിച്ചേട്ടന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നു ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തിയതായും, മണി ചേട്ടന്റെ ഭാര്യ കര്‍ക്കശമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാമേഷ്ണന്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി എന്നത് മറ്റൊരു വാര്‍ത്ത. ഇനി ഹെന്തെല്ലാം കാണാന്‍ ഇരിക്കുന്നു. എന്നിട്ട് സാബു ഇപ്രകാരം അരുള്‍ ചെയ്തു: യധാ യധാ ധര്‍മസ്യ ഗ്ലാനിര്‍ ഭവതി ഭാരത; അഭ്യുദ്ധാനം അധര്‍മസ്യ തധത്മാനം ശ്രീജാമ്യഹം. പരിത്രാണായ സാധുനാം വിനാശായ ച ദുഷ്‌കൃതാം; ധര്‍മ സംസ്താപനാര്‍തായ: സംഭവാമി യുഗേ യുഗേ. എന്നു പറഞ്ഞാല്‍ ഞാന്‍ ഇനീം ഇനീം വരുമെന്നു ചുരുക്കം.

English summary
Kalabhavan Mani's death CBI probe; tharikida sabu against RLV Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X