മണിയുടെ മരണത്തിന്റെ കുരുക്കഴിക്കുന്നു: അന്വേഷണം തൃപ്തികരമെന്ന് ഡിജിപി സെന്‍കുമാര്‍
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം തൃപ്തിക്കരമെന്ന് ഡിജിപി സെന്‍കുമാര്‍ പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ചാലക്കുടിയില്‍ എത്തിയതായിരുന്നു ഡിജിപി.
അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം അന്വേഷണത്തിന്റെ ഗതി ചോദിച്ചറിഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം അന്വേഷണം തൃപ്തിക്കരമെന്ന് അദ്ദേഹം അറിയിച്ചു.

മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകള്‍ ആവശ്യമാണെന്നും ധൃതിപിടിച്ച് നിഗമനങ്ങളില്‍ എത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ സമയം ഔട്ട് ഹൗസായ പാടിയില്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍, കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജ, ഡിവൈഎസ്പി എ സുദര്‍ശന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications