കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ? നേരറിയാന്‍ സിബിഐ, വിനയനെ ചോദ്യം ചെയ്തു

Google Oneindia Malayalam News

Recommended Video

cmsvideo
കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ? | Oneindia Malayalam

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐ സംഘം സംവിധായകന്‍ വിനയനെ ചോദ്യം ചെയ്തു. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് സിബിഐയുടെ ലക്ഷ്യം.

06

തിരുവനന്തപുരം ഓഫീസില്‍ വിളിച്ചുവരുത്തിയാണ് വിനയന്റെ മൊഴിയെടുത്തത്. കലാഭവന്‍ മണിയുടെ മരണം കൊലപാതകമായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ ചര്‍ച്ചയായിരുന്നു. തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് വിനയന്‍ പ്രതികരിക്കുകയുമുണ്ടായി. തൊട്ടുപിന്നാലെയാണ് വിനയന്റെ മൊഴി സിബിഐ എടുക്കുന്നത്.

സൗദി രാജാവിനെതിരെ ട്രംപിന്റെ ഭീഷണി; ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല!! പരസ്യമായി ആക്ഷേപംസൗദി രാജാവിനെതിരെ ട്രംപിന്റെ ഭീഷണി; ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല!! പരസ്യമായി ആക്ഷേപം

കലാഭവന്‍ മണിയുടെ അടുത്തു സുഹൃത്തുക്കളില്‍ ഒരാളായിരുന്നു വിനയന്‍. മണിയുടെ ശ്രദ്ധേയമായ പല ചിത്രങ്ങളും വിനയന്‍ സംവിധാനം ചെയ്തതാണ്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം രംഗത്തുവന്നിരുന്നു.

രൂപ വീണ്ടും തകര്‍ന്നടിഞ്ഞു; 73 കടന്നു, ഗള്‍ഫ് കറന്‍സികള്‍ 20ന് മുകളില്‍!! നിക്ഷേപകര്‍ രാജ്യംവിടുന്നുരൂപ വീണ്ടും തകര്‍ന്നടിഞ്ഞു; 73 കടന്നു, ഗള്‍ഫ് കറന്‍സികള്‍ 20ന് മുകളില്‍!! നിക്ഷേപകര്‍ രാജ്യംവിടുന്നു

കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. വിഷമദ്യം അകത്ത് ചെന്നതാണ് മരണ കാരണമെന്ന് ലാബ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. കേസ് അന്വേഷണം എവിടെയുമെത്തിയില്ല. തുടര്‍ന്നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

English summary
Kalabhavan Mani's death: Director Vinayan gives statement to CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X