കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔട്ട്ഹൗസില്‍ ചാരായം ഉപയോഗിക്കാറുണ്ടെന്ന് മൊഴി, മണിയുടെ ആന്തരികാവയങ്ങളില്‍ കീടനാശിനി സാന്നിധ്യം

  • By Siniya
Google Oneindia Malayalam News

ചാലക്കുടി: മണിയുടെ ഔട്ട്ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് പ്രത്യേക തെളിവ്. അതിഥികള്‍ എത്തുമ്പോഴാണ് ചാരായം കൊണ്ടുവരാറുള്ളതെന്ന് സുഹൃത്തുക്കളും നാട്ടുകാരും മൊഴിനല്‍കി. മണിയുടെ സഹായികളാണ് ഇതിന് നേതൃത്വം നല്കിയിരുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതേ സമയം മണി ചാരായം കുടിക്കാറില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഓര്‍ഗോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട കീടനാശിനിയാണെന്നാണ് നിഗമനം. മരണകാരണമാകുന്ന അളവില്‍ മെഥനോള്‍ മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. എന്നാല്‍ കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനി സാന്നിധ്യം ഉള്ളതായി സൂചന.

mani

ആന്തരികാവങ്ങളുടെ രാസ പരിശോധനാ ഫലത്തില്‍ ഈ വിവരമുണ്ടെന്നാണ് അറിയുന്നത്. രാസപരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. രാസസപരിശോധന ഫലം പുറത്തു വന്നതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

മ്ണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് വ്യാഴാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സഹായികള്‍ മദ്യപാനത്തിന് ശേഷം പാഡി വൃത്തിക്കിയത് സംശയത്തിനിടയാക്കി.

English summary
kalabhavan mani's death friends and natives says about him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X