കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹതകള്‍ ബാക്കി;മണിയുടെ മരണം സ്വഭാവികമെന്ന നിഗമനത്തിലേക്ക്, ചിലരെ രക്ഷപ്പെടുത്താനുള്ള നാടകമോ?

  • By Siniya
Google Oneindia Malayalam News

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വഭാവിക മരണമെന്ന നിഗമനത്തിലേക്ക് പോലീസ് നീങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ആത്മഹത്യയോടെ കൊലപാതകമോ ആകാനുളള സാധ്യത നിരാകരിക്കുന്നതാണ് ഇവരുടെ മൊഴികള്‍. മരണം ഗുരുതര കരള്‍രോഗം മൂലമാണെന്നാണ് ഫോറന്‍സിക് വിദഗ്ദ ര്‍ അഭിപ്രായപ്പെട്ടതോടെയാണ് സ്വഭാവിക മരണമെന്ന സാധ്യതയിലേക്ക് എത്തുന്നത്. എന്നാല്‍ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കു ശേഷമേ അന്തിമ തീരുമാനത്തിലേക്ക് എത്തുകയുള്ളു.

മരണ കാരണം

മരണ കാരണം

മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ മെഥനോളിന്റെ അളവ് മരണകാരണമല്ലെന്ന് കാക്കനാട്ടെ മേഖല കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തം.

റിപ്പോര്‍ട്ടിലില്ല

റിപ്പോര്‍ട്ടിലില്ല

കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ അളവ് താരതമ്യേന കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എത്രയെന്ന് റിപ്പോര്‍ട്ടിലില്ല.

പോലീസിനെ അറിയിച്ചത്

പോലീസിനെ അറിയിച്ചത്

കീടനാശിനി ഉള്ളിലെത്തിയാല്‍ രൂക്ഷമായ ഗന്ധമുണ്ടാകും. എന്നാല്‍ മണിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള ഗന്ധമുണ്ടായിരുന്നില്ലെന്ന് പോലീസിനെ അറിയിച്ചു.

സാമ്പിളുകള്‍

സാമ്പിളുകള്‍

മണിയുടെ ശരീരത്തില്‍ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തില്‍ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ഹൈദരബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ നീക്കം.

കീടനാശിനി

കീടനാശിനി

മണിയുടെ ശരീരത്തില്‍ എങ്ങനെയാണ് കീടനാശിനി എത്തിയതെന്ന് കണ്ടെത്തായിട്ടില്ല. എന്നാല്‍ നാടന്‍ ചാരായത്തിലും പച്ചക്കറികളിലുമൊക്കെ ക്ലോര്‍പൈറിഫോസ് ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ബിയര്‍ മാത്രം

ബിയര്‍ മാത്രം

അടുത്ത കാലത്തായി മണി ബിയര്‍ മാത്രമാണ് കഴിച്ചിരുന്നത്. എന്നാല്‍ ഇതിന് മുമ്പ് ചാരായം ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മദ്യത്തിനൊപ്പം

മദ്യത്തിനൊപ്പം

മദ്യത്തിനൊപ്പം സാലഡ് വെള്ളരിയുള്‍പ്പെടെയുള്ള പച്ചക്കറികളും ബദാം പോ ലുള്ള പരിപ്പുവര്‍ഗ്ഗങ്ങളും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതുവഴി കീടനാശിനി അടിഞ്ഞു കൂടിയതാണോയെന്നും സംശയമുണ്ട്.

സാധ്യതകല്‍ പരിശോധിക്കുന്നു

സാധ്യതകല്‍ പരിശോധിക്കുന്നു

മരണത്തിലേക്ക് നയിച്ച പല സാധ്യതകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്.

English summary
kalabhavan mani's death is natural report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X