കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണം അസ്വാഭാവികം തന്നെ...കേന്ദ്ര ലാബിന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരം

Google Oneindia Malayalam News

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വീണ്ടും കൂടുന്നു. മണിയുടെ ശരീരത്തിലെ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് സംബന്ധിച്ച കണ്ടെത്തലുകളാണ് ഇപ്പോള്‍ കൂടുതല്‍ ദുരൂഹത പരത്തുന്നത്.

കാക്കനാട്ടെ ലാബില്‍ നടത്തിയ രാസപരിശോധന റിപ്പോര്‍ട്ട് തള്ളുന്നതാണ് ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധനാഫലം. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയേക്കാള്‍ ഇരട്ടിയോളം മീഥൈല്‍ ആല്‍ക്കഹോള്‍ മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നാണ് കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധനാഫലം.

വിഷമദ്യമാണ് മീഥൈല്‍ ആല്‍ക്കഹോള്‍. ഇത്രയധികം വിഷമദ്യം എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നത് പ്രധാന ചോദ്യം തന്നെയാണ്.

സ്വാഭാവിക മരണം

സ്വാഭാവിക മരണം

മണിയുടേത് കരള്‍ രോഗത്തെത്തുടര്‍ന്നുളള സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ വരെ അന്വേഷണ സംഘം എത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അപ്രസക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിഷമദ്യം

വിഷമദ്യം

മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ (മീഥൈയ്ല്‍ ആല്‍ക്കഹോള്‍) സാന്നിധ്യം പരിശോധനാ റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അത് മരണകാരണം ആണോ എന്ന കാര്യത്തിലായിരുന്നു സംശയം നിലനിന്നിരുന്നത്.

കാക്കനാട്ടെ പരിശോധന

കാക്കനാട്ടെ പരിശോധന

കാക്കനാടുള്ള രാസപരിശോധനകേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലും മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് 26 മില്ലി ഗ്രാം മാത്രമായിരുന്നു.

കേന്ദ്ര ലാബ്

കേന്ദ്ര ലാബ്

ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടും മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ ലാബ് റിപ്പോര്‍ട്ട് പ്രകാരം മണിയുടെ ശരീരത്തില്‍ 45 മില്ലീ ഗ്രാം മീഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടായിരുന്നു.

ഇരട്ടിയോളം

ഇരട്ടിയോളം

കാക്കനാട്ടെ പരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ ഏതാണ്ട് ഇരട്ടിയോളമാണ് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത് എന്നത് കൂടുതല്‍ ദുരൂഹത പടര്‍ത്തുന്നു.

 മരണകാരണം

മരണകാരണം

മരണകാരണം ആകാവുന്നത്ര മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ബിയര്‍ കുടിച്ചതല്ല

ബിയര്‍ കുടിച്ചതല്ല

ബിയര്‍ കഴിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മെഥനോളിന്റെ അളവിനേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

കീടനാശിനിയും

കീടനാശിനിയും

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. എങ്ങനെയാണ് ഇത്രയധികം വിഷവസ്തുക്കള്‍ അദ്ദേഹത്തിന്റെ ശരീരത്തിലെത്തിയത് എന്നത് വലിയ ചോദ്യം തന്നെ ആണ്.

ദുരൂഹത ഏറുന്നു

ദുരൂഹത ഏറുന്നു

മണിയ്‌ക്കൊപ്പം പാഡിയില്‍ ഉണ്ടായിരുന്നവരിലേയ്ക്കാണ് ഇപ്പോള്‍ സംശയത്തിന്റെ മുന നീളുന്നത്. മണി മന:പ്പൂര്‍വ്വം മദ്യം കഴിച്ചതാണോ അതോ അറിയാതെ നല്‍കിയതാണോ എന്നതാണ് ചോദ്യം.

കരള്‍ രോഗം

കരള്‍ രോഗം

കടുത്ത കരള്‍ രോഗ ബാധിതനായ മണി ബിയര്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്നാണ് വിവരം.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കലാഭവന്‍ മണിയുടെ മരണത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം മന്ദഗതിയിലായിരുന്നു. ഇതേ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍.

English summary
Kalabhavan Mani's death: Lab report from Hyderabad raises serious questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X