കലാഭവന്‍ മണിയുടെ മരണം; സുഹൃത്തുക്കളുടെ നുണ പരിശോധന പൂര്‍ത്തിയായി
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വെച്ചായിരുന്നു ആറുപേര്‍ക്ക് പരിശോധന നടത്തിയത്.
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നുണപരിശോധന പൂര്‍ത്തിയായി. ലാബില്‍ കഴിഞ്ഞ 21ന് ആരംഭിച്ച നുണപരിശോന ശനിയാഴ്ചയാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വെച്ചായിരുന്നു ആറുപേര്‍ക്ക് പരിശോധന നടത്തിയത്.
മണിയുടെ സഹായികളായ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് സംശയത്തിന്റെ പേരില്‍ അന്വേഷണസംഘം നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധനാ ഫലം പുറത്തുവരാന്‍ 15 ദിവസങ്ങളെടുക്കും.

മണിയുടെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരെ അടുത്ത ഘട്ടത്തില്‍ നുണ പരിശോധനയ്ക്ക് വിധേയരാക്കിയേക്കും.
കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ മരണം. മരണം കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസ് നേരത്തെ സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിബിഐ ഇതുവരെയായി കേസ് ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications