കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവൻ മണിയുടെ മരണകാരണം ഇന്നും ദുരൂഹം! പല കഥകൾ.. ഇരുട്ടിൽ തപ്പി സിബിഐ

Google Oneindia Malayalam News

നടൻ കലാഭവൻ മണിയുടെ മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു. മണി മരിച്ചിട്ട് രണ്ട് വർഷമാകുമ്പോഴും അന്വേഷണ ഏജൻസിയായ സിബിഐ ഇരുട്ടിൽ തപ്പുകയാണ്. മണിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ അതോ സ്വാഭാവിക മരണമാണോ എന്ന ചോദ്യത്തിന് പോലും ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ചാലക്കുടി: കലാഭവന്‍ മണിയെപ്പോലെ മലയാളികളെ മരണം കൊണ്ട് ഇത്രയേറെ കരയിച്ച നടന്‍ വേറെയില്ല. അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമായിരുന്നു ഒരു സുപ്രഭാതത്തിലെ ആ മരണം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള സിനിമയില്‍ ആ വിടവ് നികത്താന്‍ മറ്റൊരാളില്ല.

മണിയുടെ മരണം എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരം കണ്ടെത്താനായിട്ടില്ല. അത് കൊലപാതകമാണോ ആത്മഹത്യമാണോ എന്നതൊന്നും ഇപ്പോഴും വ്യക്തമല്ല. മണിയുടെ മരണം അന്വേഷിക്കുന്ന സിബിഐ ആകട്ടെ ഇരുട്ടില്‍ തപ്പുകയാണ്.

മണിയുടെ മരണം

മണിയുടെ മരണം

2016 മാര്‍ച്ച് ആറിനാണ് മലയാളികളുടെ പ്രിയപ്പെട്ട മണിക്കിലുക്കം നിലച്ചത്. ചാലക്കുടിയിലെ വീടിനടുത്തുള്ള പാഡിയില്‍ അബോധാവസ്ഥയില്‍ കിടന്ന മണിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മണി മരിച്ചു.

കരൾ രോഗമെന്ന് വാർത്ത

കരൾ രോഗമെന്ന് വാർത്ത

കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ മണിയുടെ മരണം സ്വാഭാവികമല്ല എന്നാരോപിച്ച് അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നു. ഇതോടെ മണിയുടെ മരണം കൊലപാതകമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു.

സംശയത്തിന്റെ നിഴലിൽ

സംശയത്തിന്റെ നിഴലിൽ

മണി മരിക്കുന്നതിന് മുന്‍പത്തെ രാത്രി, ചാലക്കുടിപ്പുഴയുടെ തീരത്തുള്ള താരത്തിന്റെ വിശ്രമ കേന്ദ്രമായ പാഡിയില്‍ കൂട്ടുകാര്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള സുഹൃത്തുക്കള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാം ഇതൊടെ സംശയത്തിന്റെ നിഴലിയായി.

സുഹൃത്തുക്കൾക്കെതിരെ

സുഹൃത്തുക്കൾക്കെതിരെ

നടന്‍ ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ ചോദ്യം ചെയ്യപ്പെട്ടു. മണിയുടെ സ്വത്തുക്കള്‍ക്ക് വേണ്ടി സുഹൃത്തുക്കള്‍ തന്നെ അപായപ്പെടുത്തിയതാണ് എന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു. മണിയുടെ ശരീരത്തില്‍ വ്യാജ മദ്യത്തിന്റെയും കീടനാശിനിയുടേയും സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ദുരൂഹത വര്‍ധിപ്പിച്ചു.

മെഥനോളിന്റെ സാന്നിധ്യം

മെഥനോളിന്റെ സാന്നിധ്യം

മണിയുടെ ശരീരത്തില്‍ 45. മില്ലി ഗ്രാം മെഥനോളാണ് കേന്ദ്ര ലാബിലെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ സ്വാഭാവിക മരണമല്ലെന്ന സംശയം ബലപ്പെട്ടു. മരണകാരണമാകുന്ന അളവില്‍ മണിയുടെ ശരീരത്തില്‍ മെഥനോള്‍ എങ്ങനെ എത്തി എന്ന ചോദ്യത്തിന് ക്രൈം ബ്രാഞ്ചിന് ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

ഇതോടെ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നിമ്മിയും രാമകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കുടുംബം ഹൈക്കോടതിക്ക് മുന്നിലെത്തിയത്. കോടതി ഉത്തരവ് പ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തു.

ഇരുട്ടിൽ തന്നെ

ഇരുട്ടിൽ തന്നെ

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സിബിഐ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മണിക്ക് സംഭവിച്ചത് എന്തെന്നത് ദുരൂഹമായി തന്നെ തുടരുന്നു. 2017 മെയിലാണ് സിബിഐ കേസന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തായിരുന്നു അന്വേഷണം.

നൂറ് കണക്കിനാളുകളുടെ മൊഴി

നൂറ് കണക്കിനാളുകളുടെ മൊഴി

സിനിമാക്കാരടക്കം കലാഭവന്‍ മണിയുടെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴിയെടുത്തു. കലാഭവന്‍ മണിയുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിച്ചു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകളടക്കം പരിശോധിച്ചു.

റിപ്പോർട്ട് ഉടനെന്ന്

റിപ്പോർട്ട് ഉടനെന്ന്

എന്നാല്‍ അന്വേഷണം മാത്രം എങ്ങുമെത്തിയില്ല. സിബിഐയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. മണിയുടെ കുടുംബം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ തെളിവുകളില്ലെന്ന് സിബിഐ പറയുന്നു. അതേസമയം ഉടന്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സിബിഐ നല്‍കുന്ന സൂചന.

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാലശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!

English summary
Reason behind actor Kalabhavan Mani's death is still a mystery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X