Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാഭവന്‍ മണിയുടെ പേരില്‍ ആറ്റിങ്ങല്‍ മാമത്ത് ആരാധകര്‍ വൃദ്ധ സദനം പണിയുന്നു

ആറ്റിങ്ങല്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിയ്ക്കുന്ന കലാഭവന്‍ മണി സേവന സമതി കേന്ദ്രം വേറിട്ടൊരു മാതൃകയാകുന്നു. മണിയുടെ പേരില്‍ ഒരു വൃദ്ധ സദനം പണിയാനാണ് സേവന സമിതിയുടെ തീരുമാനം. ദേവാലയം എന്ന പേരിലാണ് വൃദ്ധ സദനം പണിയുക.

നാട്ടിലെ വൃദ്ധ സദനങ്ങളുടെ പേര് തന്നെ മാറ്റണം എന്ന് കലാഭവന്‍ മണി പറയുമായിരുന്നു. ദേവാലയത്തിലാണ് അച്ഛനമ്മമാര്‍ താമസിയ്‌ക്കേണ്ടത് എന്നായിരുന്നു മണി പറയുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പേരില്‍ പണികഴിപ്പിയ്ക്കുന്ന വൃദ്ധ സദനത്തിന് ദേവാലയം എന്ന് പേരിടാന്‍ തീരുമാനിച്ചതും. പേര് കേട്ട് പലരും മണിയ്ക്കായി ആരാധകര്‍ അമ്പലം പണിയുന്നു എന്ന് തെറ്റിദ്ധരിച്ചിരുന്നു.

വൃദ്ധ സദനം

വൃദ്ധ സദനം

അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിയ്ക്കുന്ന കലാഭവന്‍ മണി സേവന സമതി കേന്ദ്രം വേറിട്ടൊരു മാതൃകയാകുന്നു. മണിയുടെ പേരില്‍ ഒരു വൃദ്ധ സദനം പണിയാനാണ് സേവന സമിതിയുടെ തീരുമാനം. ദേവാലയം എന്ന പേരിലാണ് വൃദ്ധ സദനം പണിയുക.

അമ്പലമല്ല

അമ്പലമല്ല

മണിയുടെ പേരില്‍ മാമത്ത് അമ്പലം നിര്‍മ്മിയ്ക്കുന്നു എന്നായിരുന്നു ചില പ്രചാരണങ്ങള്‍. എന്നാല്‍ കാര്യം അങ്ങനയൊന്നുമല്ല. പണിയുന്നത് വൃദ്ധ സദനമാണ്

സഹായം

സഹായം

വൃദ്ധ സദനം നിര്‍മ്മിയ്ക്കുന്നതിനായി ഒട്ടേറെപ്പേര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇനിയും ആളുകള്‍ എത്തുമെന്നാണ് അംഗങ്ങളുടെ പ്രതീക്ഷ

ഇങ്ങനേയും

ഇങ്ങനേയും

മാമത്തുള്ള മണി സേവന സമിതി ഒട്ടേറെ നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. ആരുമില്ലാത്ത കുട്ടികളെ ദത്തെടുത്ത് വളര്‍ച്ചുക, സൗജന്യ ആംബുലന്‍സ് സര്‍വീസ്, സമൂഹ വിവാഹം. ആശുപത്രികളിലും മാമത്തും അന്നദാനം എന്നിവ ചില പ്രവൃത്തനങ്ങള്‍ മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+