മണിയുടെ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവവും അണുബാധയും, സ്വാഭാവിക മരണമല്ലെന്ന് ഉറപ്പിയ്ക്കാം?
തൃശൂര്‍: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കൊളെജ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറി. ഗുരുതരമായ കരള്‍ രോഗം മണിയ്ക്ക് ഉണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതായാണ് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത്.
എന്നാല്‍ മണിയെന്ന പ്രിയനടന്റെ ജീവനെടുത്തതത് കരള്‍ രോഗം മാത്രമല്ല. മണിയുടെ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവവും അണുബാധയും ഏറ്റിരുന്നു. വൃക്കയില്‍ പഴുപ്പിന്റെ ലക്ഷണവും ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

കരള്‍ രോഗം
മണിയ്ക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു

ആന്തരിക അവയവങ്ങള്‍
ആന്തരിക അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായിരുന്നു

അണുബാധ
ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായിരുന്നു

വൃക്കയില്‍
വൃക്കയില്‍ പഴുപ്പിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കൈമാറി
മണിയുടെ മരണം അന്വേഷിയ്ക്കുന്ന പൊലീസ് സംഘത്തിനാണ് ഫോറന്‍സിക് വിഭാഗം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയത്.

സംശയങ്ങള്‍
കൊടും മര്‍ദ്ദനത്തിന് ഇരയായി മരിയ്ക്കുന്നവരുടെ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവവും അണുബാധയും ഉണ്ടാകാറുണ്ട്

വിഷം...
വിഷം ഉള്ളില്‍ ചെന്ന് മരിയ്ക്കുന്നവരിലും ആന്തരിക അവയവങ്ങളില്‍ രക്ത സ്രാവം ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണ്

എങ്ങനെ
കരള്‍ രോഗബാധിതനായിരുന്ന മണിയുടെ ആരോഗ്യനില എങ്ങനെ ആന്തരിക അവയവങ്ങളെ ബാധിയ്ക്കുന്ന തരത്തില്‍ വഷളായി?












Click it and Unblock the Notifications