പോലീസ് റിപ്പോര്‍ട്ടില്‍ തൃപ്തരല്ല;മണിയുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
തൃശൂര്‍: കലാഭവന്‍മണിയുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കലഭാവന്‍ മണിയുടെ മരണകാരണം കണ്ടെത്താനാകാതിരുന്ന പോലീസിന്റെ റിപ്പോര്‍ട്ടില്‍ അതൃപ്തി അറിയിച്ചായിരുന്നു പരാതി നല്‍കിയത്.
മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഭാര്യ നിമ്മിയുമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പോലീസ് പലരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഇവരുടെ ആരോപണം. ആക്ഷേപങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കാനും രാമകൃഷ്ണനും നിമ്മിക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മണി മരിച്ച പാടിയിലെ തെളിവുകള്‍ പോലീസ് നശിപ്പിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്താന്‍ അന്ന് കേസ് അന്വേഷിച്ചിരുന്ന പോലീസിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഭരണ കാലത്താണ് മണി മരിച്ചത്. അന്ന് പാടിയിലെത്തിയ പോലീസ് വേണ്ടവിധം തെളിവുകള്‍ ശേഖരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
മണിയുടെ ശരീരത്തില്‍ മാരകമായ കീടനാശിനിയുടെ അംശമുണ്ടായിരുന്നതായി ആന്തരികാവയവത്തില്‍ കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. കരള്‍ രോഗമുണ്ടായിരുന്ന മണിയുടെ ശരീരത്തില്‍ വ്യാജമദ്യം എത്തിയതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.












Click it and Unblock the Notifications