നുണപറഞ്ഞിട്ടുണ്ടെങ്കില്‍ മണിയുടെ 'കൂട്ടുകാര്‍' കുടുങ്ങും... നുണപരിശോധന വരുന്നു?
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ മാറിയിട്ടില്ല. കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടെങ്കിലും സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടില്ല. അതുവരെ അന്വേഷണം നിര്‍ത്തിവയ്ക്കാനും സാധ്യമല്ല.
ഈ സാഹചര്യത്തില്‍ കുറച്ച് കൂടി ശക്തമായ അന്വേഷണത്തിനാണ് സംസ്ഥാന പോലീസ് മുതിരുന്നത്. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ എത്തിയത് എങ്ങനെ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തുമ്പും ഇല്ല.
അതുകൊണ്ട് തന്നെ മണിയുടെ സുഹൃത്തുക്കളേയും സഹായികളേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാലോ എന്ന ആലോചനയിലാണ് പോലീസ്.

മണിയുടെ കൂട്ടുകാര്‍
കലാഭവന്‍ മണിയുടെ കൂട്ടുകാര്‍ക്കെതിരെയാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തുടക്കം മുതലേ ആക്ഷേപം ഉന്നയിക്കുന്നത്. കൂട്ടുകാരെ അന്വേഷണ സംഘം പലതവണ ചോദ്യം ചെയ്യുകയും ചെയ്തു.

പാഡിയിലെ സൗഹൃദക്കൂട്ടം
കലാഭവന്‍ മണിയിടെ 'പാഡിയില്‍' മണി മരിയ്ക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ മദ്യ സത്കാരം നടന്നതായി പറയുന്നു. ആ ദിവസങ്ങളില്‍ പാഡിയില്‍ എത്തിയ പലരും സംശയത്തിന്റെ മുനയിലായിരുന്നു.

നുണപരിശോധന
പാഡിയില്‍ കലാഭവന്‍ മണിയ്‌ക്കൊപ്പം ഉണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയേക്കും എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഒരു പക്ഷേ സത്യം അപ്പോഴെങ്കിലും പുറത്ത് വന്നേക്കും.

സാബുവും ജാഫറും
സിനിമ താരങ്ങളായ തരികിട സാബുവും ഇടുക്കി ജാഫറും മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുന്നതിന് തലേന്ന് പാഡിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ മണിയുടെ സഹോദരന്‍ രംഗത്തെത്തിയിരുന്നു.

നുണപരിശോധന
സാബുവും ഇടുക്കി ജാഫറും നുണപരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നുണപരിശോധന നടത്തണോ എന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

ദുരൂഹത
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാര്‍ ആരോപിയ്ക്കുന്നത്. മണിയെ കൊലപ്പെടുത്തിയതാകാം എന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

തൃശൂര്‍ റൂറല്‍ എസ്പി
തൃശൂര്‍ റൂറല്‍ എസ്പി ആര്‍ നിശാന്തിനിയ്ക്കാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണ ചുമതല.

സിബിഐ എന്ന് വരും
കലാഭവന്‍ മണിയുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications