കലാഭവന്‍ മണി കസ്റ്റംസിന് മുന്നില്‍ ഹാജരായി
കൊച്ചി: അളവില്‍ കവിഞ്ഞ സ്വര്‍ണം വിദേശത്ത് നിന്നും കൊണ്ട് വന്ന കേസില്‍ നടന്‍ കലാഭവന്‍ മണി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി . ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിനും മണിയ്‌ക്കെതിരെ കേസുണ്ട്. ഹാജരാകണമെന്നറിയിച്ച് മണിയ്ക്ക് മുന്‍പേ സമന്‍സ് അയച്ചിരുന്നു. നെടുമ്പാശ്ശേരി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുന്പാകെയാണ് മണി ഹാജരായത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്പാകെ മണി 22 പവനുള്ള സ്വര്‍ണ ബ്രേസ് ലെറ്റ് വലിച്ചെറിഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് മണി ഹാജരായത്.

50,000 രൂപയ്ക്ക് മുകളില്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വിദേശത്ത് നിന്ന് കൊണ്ട് വരുമ്പോള്‍ ക്ളിയറന്‍സ് രേഖകള്‍ കാണിയ്ക്കണമെന്നതാണ് ചട്ടം. എന്നാല്‍ ഇത്തരം രേഖകള്‍ മണിയുടെ പക്കലില്ലായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡിസംബര്‍ ഒന്നിനാണ് കുവൈത്തില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ മണിയെ അളവില്‍ കവിഞ്ഞ സ്വര്‍ണം കൊണ്ട് വന്നതിനെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ബ്രേസ്ലെറ്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വലിച്ചെറിഞ്ഞ ശേഷം മണി വിമാനത്താവളത്തിന് പുറത്തേയ്ക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications