മണിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ശരീരത്തില്‍ മയക്കു മരുന്നിന്റെ അംശം കണ്ടെത്തി
കൊച്ചി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. അമൃതാ ആശുപത്രിയില്‍ നടത്തിയ മൂത്ര പരശോധയിലാണ് മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഞ്ചാവിന്‍രെ അംശമടക്കം ഉണ്ടെന്നാണ് കണ്ടെത്തിയത്.
ശരീരത്തിലെത്തിയ രാസപദാര്‍ത്ഥങ്ങളെ കുറിച്ച് കൂടുതല്‍ പരിശോധനക്ക് നിര്‍ദേശിച്ചിട്ടുണ്ട്. മണിയെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനു മുന്നോടിയായി ഉറങ്ങുന്നതിനായി കുത്തിവെപ്പ് എടുത്തിരുന്നു. ഇതില്‍ നിന്നുള്ള മയക്കു മരുന്നാകാം എന്നും അനുമാനിക്കുന്നുണ്ട്. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അവസാന ദിവസങ്ങളില്‍ മണി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുനെന്ന് മണിയുടെ സഹായികള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം തന്റെ സഹോദരന്റെ മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മണിയുടെ അനുജന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ആത്മഹത്യയാക്കാനുള്ള നീക്കം ഉണ്ടായാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മണിയുടെ തറവാട് പരിസരത്ത് നടത്തിയ പരിശോധനയില്‍ കീടനാശിനികളടങ്ങിയ ആറ് കുപ്പികളും പോലീസ് കണ്ടെത്തിയിരുന്നു. ക്ലോറിപൈറിഫോസിന്റെ അടക്കം മറ്റ് കീടനാശിനികളുടെയും കുപ്പികള്‍ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications