കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ല; നുണപരിശോധനാഫലം പോലീസിന് ലഭിച്ചു
പോലീസിന് നേരത്തെ ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി തന്നെയാണ് നുണ പരിശോധനയിലും നല്‍കിയിരിക്കുന്നതെന്നാണ് സൂചന. തിരുവനന്തപുരം ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന.
തൃശൂര്‍: കലാഭവന്‍മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് റിപ്പോര്‍ട്ട്. പോലീസിന് ലഭിച്ച നുണപരിശോധനാ ഫലത്തിലാണ് വിവരം പുറത്തു വന്നിരിക്കുന്നത്. മണിയുടെ മാനേജര്‍, ഡ്രൈവര്‍, സുഹൃത്തുക്കള്‍, ജീവനക്കാര്‍ അടക്കം ആറുപേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.
മരിക്കുന്ന സമയത്ത് ചാലക്കുടിയിലെ പാഡി റിസോര്‍ട്ടില്‍ ഉണ്ടായിരുന്നവരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. പോലീസിന് നേരത്തെ ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി തന്നെയാണ് നുണ പരിശോധനയിലും നല്‍കിയിരിക്കുന്നതെന്നാണ് സൂചന. മണിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം.

തിരുവനന്തപുരം ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സുഹൃത്തുക്കളും ജീവനക്കാരുമായ അനീഷ്, വിപിന്‍, മുരുകന്‍, അരുണ്‍ എന്നിവരെയാണ് കഴിഞ്ഞ മാസം നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.












Click it and Unblock the Notifications