കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് പ്രചാരണം; സത്യം വെളിപ്പെടുത്തി നടന്‍, പ്രതികരണം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒട്ടേറെ സിനിമാ താരങ്ങളാണ് രാഷ്ട്രീയ രംഗത്തിറങ്ങുന്നത്. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള ചിലര്‍ പരസ്യമായി രാഷ്ട്രീയം പ്രഖ്യാപിച്ചു. ചിലര്‍ സൗഹൃദം കണക്കിലെടുത്ത് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ പങ്കെടുത്തു. തമിഴ്‌നാട്ടില്‍ വളരെ നേരത്തെ സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. കേരളത്തില്‍ അടുത്തിടെയാണ് ഇത്തരം ശ്രമങ്ങള്‍ തുടങ്ങിയത്.

നടന്‍ ഗണേഷ് കുമാര്‍ പാരമ്പര്യമായി രാഷ്ട്രീയക്കാരനും അതുപോലെ സിനിമയിലും സജീവമാണ്. മുകേഷ് കൊല്ലത്ത് സിപിഎം സ്ഥാനാര്‍ഥിയാണ്. ജഗദീഷ് കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ചിട്ടുണ്ട്. ഭീമന്‍ രഘു ഉള്‍പ്പെടെയുള്ളവരെ ഇത്തവണ തിരഞ്ഞെടുപ്പില്‍ കാണാനില്ല. അതേസമയം, നടന്‍ കൃഷ്ണകുമാര്‍ ബിജെപിക്ക് വേണ്ടിയും ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിന് വേണ്ടിയും സ്ഥാനാര്‍ഥികളായി. സുരേഷ് ഗോപി തൃശൂരില്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നു.
ഗണേഷ് കുമാറിന്റെ പ്രചാരണത്തില്‍ മോഹന്‍ലാല്‍ ഭാഗമായത് കഴിഞ്ഞ ദിവസമാണ്. ധര്‍മജന്റെ പ്രചാരണത്തിന് നടന്‍ കലാഭവന്‍ ഷാജോണ്‍, രമേശ് പിഷാരടി, ഹരീഷ് കണാരന്‍, തെസ്‌നി ഖാന്‍ എന്നിവരെല്ലാം പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് പ്രചാരണം നടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷാജോണിന്റെയും കുടുംബത്തിന്റെയും ചിത്രം പങ്കുവച്ച് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് പ്രചരിപ്പിക്കുന്നത്.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഷാജോണ്‍ പ്രതികരണുമായി രംഗത്തുവന്നു. ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല., ഇലക്ഷന്‍ സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകളില്‍ ആരും വിശ്വസിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.












Click it and Unblock the Notifications