വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കലാഭവൻ സോബി ജോർജ് അറസ്റ്റിൽ
സുൽത്താൻബത്തേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. സ്വിറ്റ്സർലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പുൽപ്പള്ളി സ്വദേശിയിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സോബി ജോർജിനെ ബത്തേരി പോലീസ് പിടികൂടിയിരിക്കുന്നത്.
കൊല്ലം ചാത്തന്നൂരിൽ നിന്ന് സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ബത്തേരി പോലീസ് സോബി ജോർജിനെ പോലീസ് പിടികൂടിയത്. സമാനരീതിയിൽ 25 ഓളം കേസുകൾ സോബിക്ക് എതിരെ ഉണ്ടെന്നും ആറെണ്ണം വയനാട്ടിൽ ആണെന്നും പോലീസ് പറഞ്ഞു. വയനാട്ടിൽ നിന്ന് മാത്രം സമാനരീതിയിൽ 26 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ഉള്ളത്.

എന്നാൽ, ബാലഭാസക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐയ്ക്ക് മൊഴി കൊടുത്തതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരം നടപടികൾ തുടങ്ങിയതെന്നാണ് കലാഭവൻ സോബി ജോർജ് പ്രതകരിച്ചിരിക്കുന്നത്. കണ്ട കാര്യങ്ങൾ ഓർത്തിരിക്കുന്നതിനാൽ ഇങ്ങനെ കുറെ കലാപരിപാടികശ്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത് കൊണ്ടൊന്നും ബാലഭാസ്ക്കർ കേസിൽ നിന്നും പിന്തിരിയുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതതിനിടെ സോബി മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications