മണി കുടിച്ചത് വിഷ മദ്യം തന്നെ, കേന്ദ്ര ലാബ് സ്ഥിരീകരിച്ചു, മദ്യം കൊടുത്തവര്‍ക്ക് രക്ഷയില്ല
തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മരിയ്ക്കുന്ന സമയത്ത് വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നെന്ന് സ്ഥിരീകരണം. ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പരിശോധന ഫലം പൊലീസിന് ലഭിച്ചു. മണിയുടെ ശരീരത്തില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടെന്നാണ് പരിശോധന ഫലത്തില്‍ പറയുന്നത്.
മണിയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ തന്നെ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.ഇക്കാര്യത്തില്‍ ഫൊറന്‍സിക് പരിശോധന ഫലം കൂടി സ്ഥിരീകരണം വരുന്നതോടെ അന്വേഷണം കൂടുതല്‍ എളുപ്പമാകും. എന്നാല്‍ മണിയുടടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിട്ടില്ല.

കൊച്ചി അമൃത ആശുപത്രിയിലെ റിപ്പോര്‍ട്ടിലാണ് മണിയുടെ ശരീരത്തില്‍ കീടനാശിനിയുണ്ടെന്ന് കണ്ടെത്തിയത്. ഇതാണ് മണിയുടെ മരണം കൊലപാതകമാണെന്ന സാധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടിയത്. എന്നാല്‍ കീടനാശിനിയുടെ അംശമില്ലാത്തതിനാല്‍ കൊലപാതക സാധ്യത ഇപ്പോഴും ഉറപ്പിയ്ക്കാനാവില്ലെന്നാണ് പൊലീസിന്റെ വാദം.












Click it and Unblock the Notifications