ബെംഗളൂരിലെ 'ചേച്ചിമാര്‍' തന്നോട് ചെയ്തതെല്ലാം അശ്വതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു
കോഴിക്കോട്: തന്നെ ഫിനോള്‍ കുടിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ഥിനി ആതിരയാണെന്ന് ഗുല്‍ബര്‍ഗയിലെ നഴ്‌സിംഗ് കൊളെജില്‍ റാഗിങിന് ഇരയായ അശ്വതി. ലക്ഷ്മിയും കൃഷ്ണപ്രിയയും ആതിരയുടെ സഹായത്തിന് ഉണ്ടായിരുന്നതായും അശ്വതി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അശ്വതി. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ചൊവ്വാഴ്ചയാണ് അശ്വതി ആശുപത്രി വിട്ടത്.

റാഗിങിന്റെ ഭാഗമായി ഫിനോള്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു അശ്വതി. അശ്വതിയുടെ പരാതിയില്‍ സീനിയര്‍ മലയാളി വിദ്യാര്‍ഥികളായ ആതിര, ലക്ഷ്മി, കൃഷ്ണപ്രിയ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി കര്‍ണാടകയിലേയ്ക്ക് ഇല്ലെന്നും കേരളത്തില്‍ തന്നെ പഠിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നതെന്നും അശ്വതി മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications