കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയ്ക്ക് പങ്കെടുക്കാം....ചടങ്ങിന് ആ സ്വാമി എത്തുന്നില്ല

Google Oneindia Malayalam News

തൃശൂര്‍: സ്ത്രീകളെ വേദിയില്‍ ഇരുത്തരുതെന്ന് ബാപ്‌സ്(സ്വാമി നാരായണ്‍ സന്യാസ സന്‍സ്ഥാന്‍) പ്രതിനിധി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പുസ്തക പ്രകാശന വിവാദം അവസാനിയ്ക്കുന്നു. പരിപാടിയില്‍ വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയ്ക്ക് പങ്കെടുക്കാം.

എപിജെ അബ്ദുള്‍കലാം അവസാനമായി എഴുതിയ 'ട്രാന്‍സെന്‍ഡന്‍സ് : മൈ സ്പിരിച്വല്‍ എക്‌സിപീരിയന്‍സസ് വിത്ത് പ്രമുഖ് സ്വാമി' എന്ന പുസ്തകത്തിന് ശ്രീദേവ് എസ് കര്‍ത്ത തയ്യാറാക്കി വിവര്‍ത്തനത്തിന്റെ പ്രകാശനമാണ് വിവാദത്തിലായത്. പ്രമുഖ് സ്വാമിയുടെ പ്രതിനിധി ബ്രഹ്മവിഹാരിദാസ് സ്വാമിജിയാണ് പുസ്തകം പ്രകാശനം ചെയ്യാമെന്ന് ഏറ്റിരുന്നത്.

Sreedevi S Kartha

എന്നാല്‍ ആശ്രമ ഗുരുവിന്റെ പ്രതിനിധി പങ്കെടുക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു നിഷ്‌കര്‍ഷ. ഇക്കാര്യം ശ്രീദേവിയെ അറിയിച്ചത് കറന്റ് ബുക്‌സ് അധികൃതരാണ്. ശ്രീദേവി തന്റെ പ്രതിഷേധം ഫേസ്ബുക്കിലൂടെ ലോകത്തെ മുഴുവന്‍ അറിയിക്കുകയും ചെയ്തു.

എന്തായാലും സംഭവം വിവാദമായതോടെ സംഗതിയു കിടപ്പ് ബാപ്‌സ് അധികൃതരും അറിഞ്ഞു കാണും. ബ്രഹ്മവിഹാരി ദാസ് സ്വാമിജി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി കറന്റ് ബുക്‌സ് അധികൃതര്‍ വ്യക്തമാക്കി. സ്വാമിജിയുടെ അഭാവത്തില്‍ എംടി വാസുദേവന്‍ നായര്‍ ആയിരിയ്ക്കും പുസ്തകപ്രകാശനം നിര്‍വ്വഹിയ്ക്കുക. സ്വാമിജി പങ്കെടുക്കാത്ത സാഹചര്യത്തില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും കറന്റ് ബുക്‌സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

English summary
Kalam's Book Publication Controversy: Sreedevi S Kartha can participate in the event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X