കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ 'ഇടപെട്ടു'; കലാമിന്റെ പുസ്തകത്തിന്റെ പ്രകാശനം മാറ്റി

Google Oneindia Malayalam News

തൃശൂര്‍: പുസ്തകം വിര്‍ത്തനം ചെയ്ത എഴുത്തുകാരിയ്ക്ക് വേദിയില്‍ സ്ഥാനം നിഷേധിച്ചു എന്ന വര്‍ത്തയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുസ്തക പ്രകാശനവേദിയില്‍ സമരത്തിനെത്തി. ഇതോടെ പ്രകാശന ചടങ്ങ് തന്നെ മാറ്റിവച്ചു. ആര്‍എംപി പ്രവര്‍ത്തകരും പ്രതിഷേധവുമായി സമരവേദിയിലെത്തി

എപിജെ അബ്ദുള്‍കലാം അവസാനമായി എഴുതിയ 'ട്രാന്‍സെന്‍ഡന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രമുഖ് സ്വാമിജി' എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തിന്റെ പ്രകാശനമാണ് മാറ്റിവച്ചത്. പുസ്തകം വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ് കര്‍ത്തയ്ക്ക് വേദിയില്‍ സ്ഥാനം നിഷേധിച്ചിരുന്നു.

DYFI Book Protest

പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്നത് പ്രമുഖ് സ്വാമിജിയുടെ പ്രതിനിധി ആയിരുന്നു. വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകരുതെന്ന് പ്രമുഖ് സ്വാമിജിയുടെ ആശ്രമം പ്രസാധകരായ കറന്റ് ബുക്‌സിനോട് നിര്‍ദ്ദേശിച്ചിരുന്നു. താന്‍ തര്‍ജ്ജമ ചെയ്ത പുസ്തകത്തിന്റെ പ്രകാശന വേദിയില്‍ തനിയ്ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് ശ്രീദേവി എസ് കര്‍ത്ത കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വിവാദത്തിന് തുടക്കമിട്ടത്.

DYFI Book Protest

സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പ്രകാശന ചടങ്ങില്‍ നിന്ന് പ്രമുഖ് സ്വാമിയുടെ പ്രതിനിധി ബ്രഹ്മവിഹാരി ദാസ് സ്വാമി പിന്‍മാറുകയായിരുന്നു. ഇതോടെ എംടി വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്യുമെന്നും ശ്രീദേവിയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും കറന്റ് ബുക്‌സ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഒടുവില്‍ എംടിയും ചടങ്ങില്‍ നിന്ന് പിന്‍മാറി.

ശ്രീദേവി എസ് കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായപ്പോള്‍ തന്നെ സമര ഭീഷണിയുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഒടുവില്‍ പ്രകാശന ചടങ്ങിന് എഴുത്തുകാരി സാറ ജോസഫ് ആണ് എത്തിയത്. പക്ഷേ അപ്പോഴേയ്ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വേദി കയ്യടക്കിയിരുന്നു. തുടര്‍ന്നാണ് പ്രകാശന ചടങ്ങ് മാറ്റിവച്ചത്. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ആയിരുന്നു സംഭവം.

English summary
Kalam's book release postponed due to DYFI protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X