കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിഎസി ലളിതയ്ക്ക് ചെയര്‍പേഴ്‌സണാവാനുള്ള പ്രാപ്തിയില്ല.... തുറന്നടിച്ച് കലാമണ്ഡലം ഗോപി

Google Oneindia Malayalam News

തൃശൂര്‍: കെപിഎസി ലളിതയ്ക്കും സംഗീത നാടക അക്കാദമിക്കുമെതിരെ ആഞ്ഞടിച്ച് കഥകളില ആചാര്യന്‍ കലാമണ്ഡലം ഗോപി. അക്കാദമി ചെയര്‍പേഴ്‌സണാവാനുള്ള പ്രാപ്തി കെസിഎസി ലളിതയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ അക്കാദമി അംഗം കൂടിയാണ് കലാമണ്ഡലം ഗോപി. സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് കെപിഎസി ലളിതയെന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമക്കാരെ സംബന്ധിച്ച് എനിക്ക് കാര്യമായ അറിവില്ല. പക്ഷേ ചെയര്‍പേഴ്‌സണ്‍ പത്രസമ്മേളനത്തില്‍ അത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു. അത് കണ്ടിട്ട് എനിക്ക് തോന്നുന്നത് അക്കാദമി കൊണ്ടുനടത്താനുള്ള പ്രാപ്തി അവര്‍ക്കില്ലെന്നാണ്.

1

അക്കാദമി പ്രവര്‍ത്തനങ്ങളില്‍ താന്‍ സംതൃപ്തനല്ലായിരുന്നുവെന്നും അതിനാലാണ് അക്കാദമിയുടെ എക്‌സിക്യൂട്ടാവ് അംഗത്വം ഒരുവര്‍ഷം മുമ്പ് രാജിവെച്ചതെന്നും കലാമണ്ഡലം ഗോപി പറയുന്നു. പത്മശ്രീ അവാര്‍ഡ് കിട്ടിയ വ്യക്തിക്കുള്ള സ്ഥാനം അക്കാദമി തനിക്ക് തന്നിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. എക്‌സിക്യൂട്ടീവ് മെമ്പറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നല്ലാതെ ആ ഉള്‍പ്പെടുത്തല്‍ ആത്മാര്‍ത്ഥമായിരുന്നുവെന്ന് കരുതുന്നില്ല. ഒരു പ്രഹസനം പോലെയാണ് തന്നെ ഉള്‍പ്പെടുത്തിയ തീരുമാനം അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഡബ്ല്യുസിസിയെ സിദ്ദിഖിനൊപ്പം ചേര്‍ന്ന് വിമര്‍ശിച്ചതിനെയും കലാമണ്ഡലം ഗോപി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

ബെല്ലാരിയില്‍ കണക്കുതീര്‍ക്കാന്‍ ശ്രീരാമുലു.... സിദ്ധരാമയ്യയുമായി നേര്‍ക്കുനേര്‍ പോരാട്ടം ബെല്ലാരിയില്‍ കണക്കുതീര്‍ക്കാന്‍ ശ്രീരാമുലു.... സിദ്ധരാമയ്യയുമായി നേര്‍ക്കുനേര്‍ പോരാട്ടം

ബിജെപിയില്‍ കൂട്ടരാജി..... സിറ്റിംഗ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിച്ച് രാഹുല്‍ ഗാന്ധി!!ബിജെപിയില്‍ കൂട്ടരാജി..... സിറ്റിംഗ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിച്ച് രാഹുല്‍ ഗാന്ധി!!

English summary
kalamandalam gopi against kpac lalitha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X