അരങ്ങില്‍ കുഴഞ്ഞ് വീണ് കലാമണ്ഡലം ഹരിദാസ് മരിച്ചു

ബ്രാഹ്മണവേഷം അവതരിപ്പിയ്ക്കുകയായിരുന്നു അദ്ദേഹം. അര്‍ജുനനന്‍ ബ്രാഹ്മണനോട് സത്യം ചെയ്യുന്നത് അവതരിപ്പിയ്ക്കുന്നതിനിടെയാണ് ഹരിദാസ് കുഴഞ്ഞ് വീണത്. പ്രമേഹത്തിന്റെ ക്ഷീണത്താലായിരിയ്ക്കും കുഴഞ്ഞ് വീണതെന്ന് കരുതചി മറ്റൊരു നടനെ വേഷം കെട്ടിച്ച് കളി തുടരുകയായിരുന്നു.
കളി പൂര്‍ത്തിയാക്കിയ ശേഷമാണ് സഹപ്രവര്‍ത്തരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹരിദാസ് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആരോഗ്യ നില വഷളായി. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കൊളെജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പുലര്‍ച്ചയോടെ മരിച്ചു.
തൃപ്പുണ്ണിത്തുറ ആര്‍എല്‍വി കൊളെജ് പ്രൊഫസറായിരുന്നു. കുടമാളൂര്‍ കരുണാകാരന്‍ നായര്, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കലാമണ്ഡലം ഗോപി തുടങ്ങിയവരുടെ ശിക്ഷണത്തിലായിരുന്നു കഥകളി പഠനം. സ്ത്രീ വേഷങ്ങളിലൂടെയാണ് അരങ്ങില്‍ ശ്രദ്ധേയനാകുന്നത്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications