ആ വ്യക്തിക്ക് സൗന്ദര്യമില്ലെന്നോ ആ വ്യക്തി കളിക്കുന്നത് കൊള്ളില്ലെന്നോ ഞാൻ പറഞ്ഞിട്ടില്ല; സത്യഭാമ
നർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. ഇപ്പോൾ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പറയുകയാണ് സത്യഭാമ. വൺഇന്ത്യ മലയാളത്തോടാണ് സത്യഭാമയുടെ പ്രതികരണം. ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും കേസ് വന്നാൽ അത് നേരിടുമെന്നും അവർ പറഞ്ഞു.
ആൺകുട്ടിയായലും പെൺകുട്ടിയായാലും സൗന്ദര്യം എന്നത് നൃത്തത്തിന് വലിയൊരു ഘടകമാണ്. അതിനെക്കുറിച്ച് ഞാൻ സംസാരിച്ചു. എനിക്ക് എന്റെ അഭിപ്രായം പറയാൻ അവകാശമുണ്ട്. ഞാൻ മോഹനിയാട്ടം ആൺപിള്ളേരെ പഠിപ്പിക്കുന്നില്ല. നിറം നിർബന്ധമാണ്. നിറം ഇല്ലാത്ത കുട്ടിയെ വെളുപ്പിച്ച് എടുക്കാറുണ്ട്. മേയ്ക്ക് അപ്പ് ആർട്ടിസ്റ്റ് വന്നാൽ ഇച്ചിരി കറുപ്പുള്ള കുട്ടിയാണെങ്കിൽ നല്ലപോലെ വെളുപ്പിച്ചെടുക്കും. അതേക്കുറിച്ച് സംസാരിച്ചു.

നമ്മുടെ കേരളത്തിൽ കുറേ ആൺപിള്ളേര് മോഹിനിയാട്ടം കളിക്കുന്നുണ്ട്. അതിൽ ചിലത് കൊള്ളില്ലാന്ന് ഞാൻ പറഞ്ഞു. എനിക്കെന്താ പറഞ്ഞൂടെ. ഞാൻ ഒരു കവലയിലോ സദസ്സിൽ ചെന്നോ പറഞ്ഞിട്ടില്ല. ഞാൻ വ്യക്തിഹത്യ ചെയ്തിട്ടില്ല. ആ വ്യക്തിക്ക് സൗന്ദര്യം ഇല്ലയെന്നോ ആ വ്യക്തി കളിക്കുന്നത് കൊള്ളൂല്ലെന്നോ ഞാൻ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ ആ പേര് സഹതം കൊണ്ടുവരണം. ഞാൻ ആരുടേയും പേര് പറഞ്ഞിട്ടില്ല.
ചാലക്കുടിയിൽ ഇയൊരാൾ മാത്രമേ ഉള്ളൂ നൃത്തം ചെയ്യാൻ. കലാഭവൻ മണി എന്ന് പറഞ്ഞാൽ നമുക്ക് അറിയാം, സിനിമ നടനായിരുന്നു, വേറൊരു കലാഭവൻ മണി അവിടെ സിനിമയിൽ അഭിനയിക്കുന്ന ആളില്ല. അതേപോലെയാണോ ഇയാളുടെ പേര്. ഇയാൾ മാത്രമേ ഉള്ളൂ അവിടെ നൃത്തം ചെയ്യുന്നത്. ആർ എൽ വി കോളേജ് തൃപ്പൂണിത്തറയിയിൽ ഏറ്റവും കൂടുതൽ ആൺകുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് അത്. കലാമണ്ഡലത്തിൽ ഡാൻസൊന്നും ആൺകുട്ടികൾക്കില്ല.
മ്യൂസിക്ക് കോളേജിൽ ഉണ്ടോ എന്ന് അറിയില്ല, ഉണ്ടെങ്കിൽ തന്നെ കുറവാണ്, കേരള നടനത്തിനാണ് അവിടെ ആൺപിള്ളേര് ഉണ്ടായിരുന്നത്. ഇപ്പോഴാണ് ഭരത്യ നാട്യം മോഹിനിയാട്ടം അവിടെ വന്നത്. ആർ എൽ വി കോളേജിൽ നിന്ന് പഠിച്ചിറങ്ങുന്ന ഇഷ്ടം പോലെ പയ്യന്മാർ തൃശൂർ, ചാലക്കൂടി, പെരുമ്പാവൂർ, ആലുവ എന്നിവങ്ങളിലൊക്കെ ഉണ്ട്. എന്നെ ടാർഗറ്റ് ചെയ്യാൻ ഒരാളുടെ പേര് പറഞ്ഞ് ഈ പറയുന്നത് എന്ത് ഉദ്ദേശത്തിലാണ്.
എസ് ടി എസ് സി എന്നൊരു വാക്കേ അതിൽ പറഞ്ഞിട്ടില്ല, അതെന്താ എസ് ടി എസ് സിക്കാർക്ക് വൃത്തം കളിച്ചൂടാ എന്ന വല്ല നിയമമുണ്ടോ. കറുപ്പിന് ഏഴഴക് എന്ന് പറഞ്ഞിട്ടുള്ള പാട്ടൊക്കെ ഉണ്ടല്ലോ അതൊക്കെ ശരി, എന്നാൽ മോഹിനിയാട്ടത്തിന് ഒരു സൗന്ദര്യം മോഹിനിയാട്ടത്തിന് വേണം. ചെറിയ ആൺകുട്ടികൾ ആണ് കളിക്കുന്നതെങ്കിൽ കുഴപ്പമില്ല. 35 വയസ്സ്, 40 വയസ്സ് റേഞ്ചുള്ളവർ മോഹിനിയാട്ടം കളിക്കുമ്പോൾ സാമാന്യം കുറച്ച് സൗന്ദര്യമൊക്കെ വേണം. കേസ് വന്നാൽ താൻ അത് നേരിട്ടോളുമെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications