കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശ്ശേരി ഭൂമി തട്ടിപ്പ്, സലിംരാജിനെ കുറ്റവിമുക്തനാക്കി

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ കുറ്റവിമുക്തനാക്കി സിബിഐ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ആറ് പ്രതികളാണ് കേസിലുള്ളത്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ റവന്യൂ ഉദ്യേഗസ്ഥരും സലിംരാജിന്റെ ബന്ധുക്കളുമാണ് പ്രതികള്‍. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സലീംരാജിന്റെ ബന്ധുക്കളായ അബ്ദുള്‍ മജീദ്, അബ്ദുള്‍ സലാം റവന്യു ഉദ്യോഗസ്ഥരായ സാബു, മൊറാദ്, എറണാകുളം കളക്‌ട്രേറ്റിലെ യു.ഡി ക്ലാര്‍ക്ക് ഗീവര്‍ഗീസ്, അഡീഷണല്‍ തഹസില്‍ദാര്‍ കൃഷ്ണകുമാരി എന്നിവരാണ് കേസിലെ പ്രതികള്‍.

salimraj

നേരത്തെ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സലിംരാജിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിലെ എഫ്.ഐ.ആറിലും സലിം രാജ് പ്രതിയായിരുന്നില്ല. സലിംരാജിനെ പ്രതി ചേര്‍ക്കാന്‍ ആവശ്യമായ തെളിവ് ലഭിക്കാത്തതിനാലാണ് സി.ബി.ഐ അദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, പ്രധാന കണ്ണിയായ സലിംരാജിനെ ഒഴിവാക്കിയതിലൂടെ കേസ് അട്ടിമറിക്കുകയാണ് സിബിഐ ചെയ്തിരിക്കുന്നതെന്ന് പരാതിക്കാരനായ നാസര്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

English summary
The CBI on Wednesday submitted charge sheet in the Kalamassery land grab case. While six have been charged for malpractice,ormer gunman of chief minister Salim Raj has been exempted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X