Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്; അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അറസ്റ്റ് ചെയ്ത വന്യൂ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു. കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഭൂമി തട്ടിപ്പുകേസില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെന്ന് കഴിഞ്ഞദിവസം പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ സിബിഐ പറഞ്ഞിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.

ഉദ്യോഗസ്ഥരുടെ മൊഴിപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഭൂമി കുംഭകോണത്തില്‍ പങ്കുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീക്കാരും തമ്മിലുള്ള വന്‍ ഗൂഢാലോചനയാണ് അടുത്തടുത്ത ദിവസങ്ങളിലായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം.

ernakulam-map

കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സി.ബി.ഐ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴിയില്‍ നിന്നും ലഭിച്ച സൂചന പ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍. സൂരജിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൂരജ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആയിരിക്കെയാണ് ഭൂമി തട്ടിപ്പ് നടന്നത്. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെടെ 10 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുന്നത്. ഉന്നത സ്വാധീനം ഉപയോഗിച്ച് സലിംരാജ് പോലീസ് കേസ് ഒതുക്കുകയായിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ തെളിവുകള്‍ പുറത്തുവന്നു. ഭൂമി കുംഭകോണമായതുകൊണ്ടുതന്നെ രേഖകള്‍ നശിപ്പിക്കുക എളുപ്പമായിരുന്നില്ല. ഇത് സിബിഐ അന്വേഷണം എളുപ്പമാക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+