'ഇത് എസ്എഫ്ഐയുടെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി'; കഞ്ചാവ് റെയ്ഡില്‍ എസ്എഫ്ഐ-കെഎസ്യു പോര്, സസ്പെന്ഷന്
കളമശേരി: കളമശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളജിന്റെ ഹോസ്റ്റലില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്ഐയും കെഎസ്യുവും തമ്മിലുള്ള വാക്പോര് മുറുകുന്നു. പൊലീസ് അറസ്റ്റ് ചെയ്ത മൂന്നു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എസ്എഫ്ഐ നേതാവും കാമ്പസ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായ ആര്. അഭിരാജാണ്. അതേസമയം താന്‍ ലഹരി ഉപയോഗിക്കില്ലെന്നും കഞ്ചാവ് ഒളിപ്പിച്ചതെല്ലെന്നും മനപ്പൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് അഭിരാജിന്റെ വാദം. അഭിരാജിനെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തുകയാണ് കേസ് എടുത്തതെന്നും അഭിരാജ് ആരോപിച്ചു.
അഭിരാജിനെ പിന്തുണയ്ക്കുന്ന എസ്എഫ്ഐ ഏരിയാ കമ്മിറ്റി കെഎസ്യു നേതാവിന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ 2 പേര് കെഎസ്യു നേതാക്കളാണെന്നും ആരോപിക്കുന്നു. എന്നാല്‍ കെഎസ്യു ഇതു പൂര്‍ണമായും നിഷേധിക്കുകയാണ്.

ഇന്നലെ രാത്രിയിലാണ് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവര്‍ നടത്തിയ റെയ്ഡില്‍ രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിലായി. അഭിരാജിനെ കൂടാതെ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21), ഹരിപ്പാട് സ്വദേശി ആദിത്യന് (21) എന്നിവരാണ് അറസ്റ്റിലായത്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. അഭിരാജ്, ആദിത്യന് എന്നിവരുടെ മുറിയില്‍ നിന്നും ഒന്‍പത് ഗ്രാം കഞ്ചാവും പിടിച്ചു. അഭിരാജ്, ആകാശ്, ആദിത്യന് എന്നിവരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
കഞ്ചാവ് വില്പനയ്ക്ക് ചെറിയ പായ്ക്കറ്റുകളിലാക്കുന്നതിനിടെയാണ് പൊലീസ് എത്തിയത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും മദ്യക്കുപ്പികളും പിടിച്ചെടുത്തു. സംഭവത്തില്‍ എസ്.എഫ്.ഐയെ സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി രംഗത്തുവന്നു. അബിന്‍ വര്‍ക്കിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കളമശ്ശേരി.
വ്യവസായ മന്ത്രിയുടെ മണ്ഡലം.
കേരളത്തിലെ ക്യാമ്പസില്‍ നടത്താന്‍ പറ്റിയ ഒരു 'സ്റ്റാര്‍ട്ട് അപ്പ് കമ്പനി' നടത്താന്‍ എസ്.എഫ്.ഐ തീരുമാനിക്കുന്നു. നടത്തിപ്പ് യൂണിയന് ജനറല്‍ സെക്രട്ടറിയെ ഏല്പിക്കുന്നു..
പഠനത്തോടൊപ്പം ജോലി എന്നത് ആയത് കൊണ്ട് കോളജ് ഹോസ്റ്റലില്‍ ആയിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം.
ഹോള്‍സെയില്‍ ആയി 'സാധനം' വലിയ അളവില്‍ കുറഞ്ഞ ചിലവില്‍ മേടിക്കുകയും അത് റീട്ടയ്ല്‍ ആയി ചെറിയ പാക്കറ്റില്‍ ആക്കി വലിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നതായിരുന്നു 'ബിസിനസ്' മോഡല്‍..
കൃത്യം തൂക്കം കണക്കാക്കി വിതരണം ചെയ്യാന്‍ ഇലക്ട്രിക് മെഷീനും. ഉപയോഗിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാന്‍ ചുരുട്ടാന്‍ വേണ്ടിയുള്ള പേപ്പറും..
ഉപയോഗിച്ച് കഴിഞ്ഞുള്ള ആനന്ദ ലഹരിയില്‍ വേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള കോണ്ടവും
ഒക്കെ ഒരു വാല്യൂ ആഡഡ് ഐറ്റംസ് ആയി വില്പന
മികച്ച ഒരു 'സ്റ്റാര്‍ട്ട് അപ്പ്' സംരംഭം എന്ന നിലയില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും ഇവര്‍ക്ക് കിട്ടിയിരുന്നു...
അങ്ങനെ ബിസിനസ് തഴച്ചു വളരുന്നതിനിടയിലാണ് കൂട്ടത്തിലൊരാള്‍, ഒരു പൊലീസ് ചാരന് റീടെയ്ലര്‍ ആയി വന്നത്...
അപ്പോഴാണ് മനസിലായത്..
മികച്ച വ്യവസായം എന്ന നിലയില്‍ നടത്തിയിരുന്നത് മയക്കുമരുന്ന് കച്ചവടം ആയിരുന്നു.
ഉടമസ്ഥര്‍ എസ്എഫ്ഐ നേതാക്കന്മാരായിരുന്നു..
കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രം എന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലും എറണാകുളം മഹാരാജാസ് ഹോസ്റ്റലുമാണ്.
ഇത് രണ്ടും റെയ്ഡ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. ഇന്ന് ഈ വാര്‍ത്ത വന്നതിന് ശേഷം വലിയ ബാഗുകളുമായി ഈ രണ്ട് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയവരെ ചോദ്യം ചെയ്യണം. കേരളത്തിലെ ലഹരി മാഫിയയുടെ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നത് വളരെ 'സ്വാതന്ത്ര്യ'പൂര്‍വ്വം 'ജനാധിപത്യ' സര്‍ക്കാരിന്റെ പിന്തുണയോടെ 'സോഷ്യലിസ്റ്റ്' രാജ്യത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണ്..
ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ഗ്യാങ്ങിന്റെ പേര് ' ദി ഫെഡറേഷന് ' എന്നാണെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ ഡ്രഗ് കാര്‍ട്ടലിന്റെ പേര് 'സ്റ്റുഡന്റ് ഫെഡറേഷന് ഓഫ് ഇന്ത്യ' എന്നാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications