കളരിപ്പയറ്റ് സമാപിച്ചു: സിവിഎന്‍ കളരിയും ചൂരക്കൊടിയും ജേതാക്കള്‍
കോഴിക്കോട്: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നുവന്ന 34ാമത് ജില്ലാതല കളരിപ്പയറ്റ് മത്സരങ്ങള്‍ സമാപിച്ചു. വടക്കന്‍ സമ്പ്രദായത്തില്‍ സി.വി.എന്‍ കളരി സംഘം അമ്പലത്ത് കുളങ്ങര ഓവറോള്‍ ചാംപ്യന്‍മാരായി. ഐക്യകേരള നന്മണ്ട കളരിസംഘത്തിനാണ് രണ്ടാം സ്ഥാനം.
തെക്കന്‍ സമ്പ്രദായത്തില്‍ ചൂരക്കൊടി കളരിസംഘം വില്ല്യാപ്പള്ളിയാണ് ജേതാക്കള്‍. സ്വതന്ത്ര കളരിസംഘം പൂവാട്ടുപറമ്പ് രണ്ടാം സ്ഥാനം നേടി. സമ്മാനദാനം ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ. മൂസഹാജി നിര്‍വഹിച്ചു.

ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളരിപ്പയറ്റ് മത്സരത്തില്‍നിന്ന്
സെക്രട്ടറി എം.കെ രാജഗോപാലന്‍, കെ. സുനില്‍ കുമാര്‍ ഗുരുക്കള്‍, പി.സി മുരളീധരന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications