കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിയിക്കാവിള കൊലപാതകം; കൊച്ചിയിലെ ഓടയില്‍ നിന്നും തോക്ക് കണ്ടെത്തി

Google Oneindia Malayalam News

കൊച്ചി: കളിയിക്കാവിളയില്‍ എസ്ഐഐ കൊലപ്പെടുത്താന്‍ ഉപയോഗിച്ച് തോക്ക് കണ്ടെടുത്തു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ് പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ തമിഴ്നാട് ക്യൂബ്രാഞ്ച് തോക്ക് കണ്ടെടുത്ത്. കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീമിനനേയും തൗഫീഖിനേയും എത്തിച്ചാണ് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തിയത്.

പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല കയറുമായിരുന്നു; ജയരാജന്‍പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ശബരിമല കയറുമായിരുന്നു; ജയരാജന്‍

കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്ഐ വില്‍സണെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കൊച്ചിയില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ തെളിവെടുപ്പ് ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ തോക്ക് കണ്ടെടുക്കാന്‍ സാധിച്ചു.

 kaliyikkavila

ഒരു പിസ്റ്റളാണ് ഓടയില്‍ നിന്ന് കണ്ടെത്തിയത്. സൈന്യം ഉപയോഗിക്കുന്ന തോക്കാണിത്. ഇത് കൃത്യത്തിന് ഉപയോഗിച്ച ആയുധം തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ വിദഗ്ധ പരിശോധന വേണണെന്ന് തമിഴ്നാട് പോലീസ് സംഘം വ്യക്തമാക്കി. കേരള പോലീസിന്റേയും കോര്‍പ്പറേഷന്‍ ജീവനക്കാരന്റേയും സഹായത്തോടെയാണ് തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഘം ബസ്സ്റ്റാന്‍ഡിന് സമീപത്ത് തെളിവെടുപ്പ് നടത്തിയത്.

പ്രതികളുടെ അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം കൂടി പരിഗണിച്ച് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശ പരിഗണിച്ച് അടുത്ത ദിവസംതന്നെ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. കേസില്‍ ഇതുവരെ പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

English summary
kalayikkavila case; pistol was found in kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X