കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിയിക്കാവിള കൊലക്കേസ്; 18 പേരെ കൂടി കേരള പോലീസ് കസ്റ്റഡിയിലെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: കളിയിക്കാവിള കൊലക്കേസുമായി ബന്ധപ്പെട്ട് 18 പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കളിയിക്കാവിളയില്‍ വെച്ചാണ് ഇവരെ കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ടുപേര്‍ തമിഴ്നാട് തിരുനെൽവേലി സ്വദേശികളാണ്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദൂള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നുകില്‍ പ്രധാനമന്ത്രി ആരോപണം തെളിയിക്കണം, അല്ലെങ്കില്‍ മാപ്പ് പറയണം; വിമര്‍ശനവുമായി ഐഎംഎഒന്നുകില്‍ പ്രധാനമന്ത്രി ആരോപണം തെളിയിക്കണം, അല്ലെങ്കില്‍ മാപ്പ് പറയണം; വിമര്‍ശനവുമായി ഐഎംഎ

എഎസ്ഐ വില്‍സണെ വെടിവെച്ചു കൊലപ്പെടുത്തിയ തൗഫീഖിനേയും ഷമീമിനേയും ഇന്നലെ ഉഡുപ്പിയില്‍ വെച്ച് പിടികൂടിയിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

asi

സംഭവുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. തെങ്കാശി ഡിവൈഎസ്പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പോലീസാണ് പാലരുവിൽ നിന്ന് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലുള്ളവർ പ്രതികളാണെന്ന് സ്ഥിരീകരണമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ തമിഴ്നാട് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

സനാവുള്ളയും ദേവീന്ദര്‍സിംഗും: നിങ്ങള്‍ പറയൂ, ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി-പിസി വിഷ്ണുനാഥ്സനാവുള്ളയും ദേവീന്ദര്‍സിംഗും: നിങ്ങള്‍ പറയൂ, ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി-പിസി വിഷ്ണുനാഥ്

കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ രണ്ട് പേർ വെടിവെച്ച് കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ വിൽസൺ സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു.

English summary
Kaliakkavila case: 18 more in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X