കളയിക്കാവിള കൊലപാതകം; മുഖ്യപ്രതികളായ തൗഫീക്കും മുഹമ്മദ് ഷമീമും പിടിയില്‍
തിരുവനന്തപുരം: കളയിക്കാവിള കൊലക്കേസിലെ മുഖ്യപ്രതികളായ തൗഫീക്കും മുഹമ്മദ് ഷമീമും പോലീസ് പിടിയില്‍. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ചേര്‍ന്നായിരുന്നു എഎസ്ഐ വില്‍സണെ കഴിഞ്ഞ ബുധനാഴ്ച്ച വെടിവെച്ച് കൊലപ്പെടുത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ കൊല്ലത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. തെങ്കാശി ഡിവൈഎസ്പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പോലീസാണ് പാലരുവിൽ നിന്ന് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലുള്ളവർ പ്രതികളാണെന്ന് സ്ഥിരീകരണമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ തമിഴ്നാട് പോലീസിന് കൈമറി.

കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ രണ്ട് പേർ വെടിവെച്ച് കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രതികളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. വെടിയേറ്റ വിൽസൺ സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications