കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈഫ് പദ്ധതിയില്‍ കാളികാവ് സംസ്ഥാന ശരാശരിയെക്കാള്‍ മുന്നില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ലൈഫ്പദ്ധതിയില്‍ കാളികാവ് ബ്ലോക്ക് സംസ്ഥാന ശരാശരിയെക്കാള്‍ മുന്നില്‍. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവരുടെ താക്കോല്‍ദാനവും ധനസഹായ വിതരണവും സംഘടിപ്പിച്ചു.

കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 123 വീടുകളാണ് ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. 82 വീടുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തീകരിച്ചു. 41 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ട്. ഈ മാസം തന്നെ മുഴുവന്‍ വീടുകളുടേയും നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം .

kali

സംസ്ഥാനത്ത് തന്നെ മികച്ച നേട്ടമാണ് ലൈഫ് ഭവന പദ്ധതിയില്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്. ഇത് വരേ സംസ്ഥാനത്തൊട്ടാകെ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ചത് വെറും 58.5 % മാത്രമാണ് , ജില്ലാതലത്തില്‍ 67 % ഉം ആണ്. എന്നാല്‍ കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ 74% ആളുകളും വിട് വെച്ചു. വീട് പണി നടന്ന് കൊണ്ടിരിക്കുന്ന 29 പേര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ചടങ്ങില്‍ കൈമാറി. 29 പേര്‍ക്ക് 22 ലക്ഷത്തോളം രൂപ നല്‍കി. നാല് ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന ഒരു വീട് വെക്കുന്നതിന് ലൈഫ് പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കീടത്ത് റംലത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബി ഡി ഒ.പി കേശവദാസ് പദ്ധതി വിശതീകരിച്ചു. ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യു, കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ നജീബ് ബാബു, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുബെദ, ബ്ലോക്കംഗം രത്‌നാ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Kalikavu is higher than state average level in Life project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X