കോണ്‍ഗ്രസ് കാലുവാരി; കാളികാവില്‍ സിപിഎമ്മിന് അട്ടിമറി ജയത്തോടെ ഭരണം, മുസ്ലിം ലീഗ് വീണു
മലപ്പുറം: കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കാലുവാരിയതിനെ തുടര്‍ന്ന് യുഡിഎഫിന് ഭരണം നഷ്ടമായി. സിപിഎം അംഗം എന്‍ സൈതാലി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിലെ വിപിഎ നാസറിനെയാണ് സൈതാലി പരാജയപ്പെടുത്തിയത്. 19ല്‍ ഒമ്പത് വോട്ടുകള്‍ സൈതാലിക്ക് ലഭിച്ചപ്പോള്‍ നാസറിന് ഏഴ് വോട്ടുകളേ ലഭിച്ചുള്ളൂ.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുമ്പുണ്ടാക്കിയ ധാരണ പ്രകാരം ആദ്യ പകുതിയില്‍ കോണ്‍ഗ്രസിലെ നജീബ് ബാബുവായിരുന്നു പ്രസിഡന്റ്. സമയപരിധി കഴിഞ്ഞപ്പോള്‍ മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ വേണ്ടി നജീബ് ബാബു രാജിവച്ചു. തുടര്‍ന്നാണ് മുസ്ലിം ലീഗ് വിപിഎ നാസറിനെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്.
നാസര്‍ പ്രസിഡന്റാകുന്നതിനോട് യോജിക്കാന്‍ ചില യുഡിഎഫ് അംഗങ്ങള്‍ തയ്യാറായില്ല. മാത്രമല്ല, കാളികാവ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും നിലനില്‍ക്കുന്ന തര്‍ക്കവും നാസറിന് തിരിച്ചടിയായി.
സിപിഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ ആറംഗങ്ങളില്‍ രണ്ട് അംഗങ്ങള്‍ സൈതാലിക്ക് വോട്ട് ചെയ്തു. പാറശേരി മെംബര്‍ സുഫൈറ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഒടുവില്‍ നാസറിന് കിട്ടിയത് ഏഴ് വോട്ട്. സൈതാലിക്ക് ഒമ്പതു വോട്ടും. ഇനി കാളികാവ് പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications