കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കാലുവാരി; കാളികാവില്‍ സിപിഎമ്മിന് അട്ടിമറി ജയത്തോടെ ഭരണം, മുസ്ലിം ലീഗ് വീണു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കാലുവാരിയതിനെ തുടര്‍ന്ന് യുഡിഎഫിന് ഭരണം നഷ്ടമായി. സിപിഎം അംഗം എന്‍ സൈതാലി പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിലെ വിപിഎ നാസറിനെയാണ് സൈതാലി പരാജയപ്പെടുത്തിയത്. 19ല്‍ ഒമ്പത് വോട്ടുകള്‍ സൈതാലിക്ക് ലഭിച്ചപ്പോള്‍ നാസറിന് ഏഴ് വോട്ടുകളേ ലഭിച്ചുള്ളൂ.

Image

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മുമ്പുണ്ടാക്കിയ ധാരണ പ്രകാരം ആദ്യ പകുതിയില്‍ കോണ്‍ഗ്രസിലെ നജീബ് ബാബുവായിരുന്നു പ്രസിഡന്റ്. സമയപരിധി കഴിഞ്ഞപ്പോള്‍ മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ വേണ്ടി നജീബ് ബാബു രാജിവച്ചു. തുടര്‍ന്നാണ് മുസ്ലിം ലീഗ് വിപിഎ നാസറിനെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്.

അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍അയോധ്യ രാമക്ഷേത്രം; വിഎച്ച്പിയും സന്യാസിമാരും തമ്മില്‍ തര്‍ക്കം, 5 ഏക്കര്‍ വേണ്ടെന്ന് മുസ്ലിങ്ങള്‍

നാസര്‍ പ്രസിഡന്റാകുന്നതിനോട് യോജിക്കാന്‍ ചില യുഡിഎഫ് അംഗങ്ങള്‍ തയ്യാറായില്ല. മാത്രമല്ല, കാളികാവ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും നിലനില്‍ക്കുന്ന തര്‍ക്കവും നാസറിന് തിരിച്ചടിയായി.

ഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നുഫാത്തിമയുടെ മരണം കൊലപാതകമോ? പോലീസ് നീക്കം ദുരൂഹം, മൃതദേഹം ട്രക്കില്‍- ബന്ധു പറയുന്നു

സിപിഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. കോണ്‍ഗ്രസിലെ ആറംഗങ്ങളില്‍ രണ്ട് അംഗങ്ങള്‍ സൈതാലിക്ക് വോട്ട് ചെയ്തു. പാറശേരി മെംബര്‍ സുഫൈറ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഒടുവില്‍ നാസറിന് കിട്ടിയത് ഏഴ് വോട്ട്. സൈതാലിക്ക് ഒമ്പതു വോട്ടും. ഇനി കാളികാവ് പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും.

English summary
Kalikavu Panchayath President Election: CPM win with Congress' Members Support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X