കളിവീട്: അവധിക്കാല കായികപരിശീലന പരിപാടി സമാപിച്ചു
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് 2017-18 ജനകീയാസൂത്രണപദ്ധതിയിലുള്പ്പെടുത്തി ഏപ്രില്‍,മെയ് മാസങ്ങളിലായി പഞ്ചായത്തിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നടത്തി വന്ന കായിക പരിശീലന പരിപാടിയായ കളിവീട് സമാപിച്ചു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഇഎസ് ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു.

300 ഓളം പേര് പങ്കെടുത്ത കായികപരിശീലനം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, ടൗണ്‍ഹാള്‍, പഞ്ചായത്ത് വോളിബോള്‍ ഗ്രൗണ്ട്, വാളാര്‍ഡി എസ്റ്റേറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് നടത്തിയത്. ഫുട്ബോള്‍, വോളിബോള്‍, കബഡി, ഷട്ടില്‍, ക്രിക്കറ്റ്, അത്ലറ്റിക്സ്, ഹോക്കി എന്നീ ഇനങ്ങളിലാണ് വിദഗ്ദ പരിശീലനം നല്‍കിയത്. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 8 വരെയും വൈകിട്ട് 4.30 മുതല്‍ 6.30 വരെയുമായിരുന്നു പരിശീലനം. പരിശീലന കാലയളവില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും ലഘുഭക്ഷണവും നല്‍കിയിരുന്നു. നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് യാത്രാചെലവും ഉച്ചഭക്ഷണവും നല്കി.
7.5 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്. പ്രാദേശീയരായ 10 പരിശീലകര്‍ക്കും വിദഗ്ദ്ധരായ 6 പരിശീലകര്‍ക്കുമൊപ്പം അവധിക്ക് നാട്ടിലെത്തിയ ആര്‍മി ജവാന്മാരുടെ സേവനവും കായികപരിശീലനത്തിന് ബലമേകി.കായിക പരിശീലനത്തോടൊപ്പം യോഗ, ലഹരിവിരുദ്ധ സെമിനാറുകള്‍, ആരോഗ്യ-ശൂചിത്വ ബോധവത്ക്കരണപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചത് യുവജനങ്ങല്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്രദമായി. കായികതാരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും തെരഞ്ഞെടുക്കപ്പെട്ട ടീം അംഗങ്ങള്‍ക്ക് ജേഴ്സിയും വിതരണം ചെയ്യുകയും പരിശീലകരെ ആദരിക്കുകയും ചെയ്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications