കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിവീട്: അവധിക്കാല കായികപരിശീലന പരിപാടി സമാപിച്ചു

  • By Desk
Google Oneindia Malayalam News

വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് 2017-18 ജനകീയാസൂത്രണപദ്ധതിയിലുള്‍പ്പെടുത്തി ഏപ്രില്‍,മെയ് മാസങ്ങളിലായി പഞ്ചായത്തിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നടത്തി വന്ന കായിക പരിശീലന പരിപാടിയായ കളിവീട് സമാപിച്ചു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഇഎസ് ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു.

kaliveed

300 ഓളം പേര്‍ പങ്കെടുത്ത കായികപരിശീലനം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം, ടൗണ്‍ഹാള്‍, പഞ്ചായത്ത് വോളിബോള്‍ ഗ്രൗണ്ട്, വാളാര്‍ഡി എസ്റ്റേറ്റ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് നടത്തിയത്. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, ഷട്ടില്‍, ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, ഹോക്കി എന്നീ ഇനങ്ങളിലാണ് വിദഗ്ദ പരിശീലനം നല്കിയത്. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 8 വരെയും വൈകിട്ട് 4.30 മുതല്‍ 6.30 വരെയുമായിരുന്നു പരിശീലനം. പരിശീലന കാലയളവില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും ലഘുഭക്ഷണവും നല്‍കിയിരുന്നു. നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് യാത്രാചെലവും ഉച്ചഭക്ഷണവും നല്‍കി.

7.5 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്. പ്രാദേശീയരായ 10 പരിശീലകര്‍ക്കും വിദഗ്ദ്ധരായ 6 പരിശീലകര്‍ക്കുമൊപ്പം അവധിക്ക് നാട്ടിലെത്തിയ ആര്‍മി ജവാന്‍മാരുടെ സേവനവും കായികപരിശീലനത്തിന് ബലമേകി.കായിക പരിശീലനത്തോടൊപ്പം യോഗ, ലഹരിവിരുദ്ധ സെമിനാറുകള്‍, ആരോഗ്യ-ശൂചിത്വ ബോധവത്ക്കരണപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചത് യുവജനങ്ങല്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രയോജനപ്രദമായി. കായികതാരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും തെരഞ്ഞെടുക്കപ്പെട്ട ടീം അംഗങ്ങള്‍ക്ക് ജേഴ്‌സിയും വിതരണം ചെയ്യുകയും പരിശീലകരെ ആദരിക്കുകയും ചെയ്തു.

English summary
kaliveed-vaccation practice classes finished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X