കളിയിക്കാവിള കൊലപാതകം; പ്രതികളിലൊരാളെ അനുകൂലിച്ച് പോസ്റ്റ്, യുവാവിനെ കസ്റ്റഡിയിലെടുത്തു!
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസ് പ്രതികളിലൊരാളെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തേങ്ങാപട്ടണം സ്വദേശി നവാസിനെയാണ് തമിഴ്‍നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് നിന്നാണ് നവാസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
തേങ്ങാപട്ടണം സ്വദേശി നവാസിനെയാണ് തമിഴ്‍നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം എഎസ്‍ഐയുടെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ തമിഴ്‍നാട്ടിലെ രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷ വർധിപ്പിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പുതിയതായി രൂപീകരിച്ച തീവ്രവാദ സംഘം ആക്രണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കുന്നുണ്ട്.

എഎസ്ഐ കൊലപാതക കേസിൽ പിടിയിലായ ഷെമീമിനെയും തൗഫീക്കിനെയും തിങ്കാളാഴ്ച കസ്റ്റഡയിൽ വാങ്ങി തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്യും. കൊലപാതകത്തിന്‍റെ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചതായി സംശയിക്കുന്ന മെഹ്ബൂഹ് പാഷയും ഇജാസ് പാഷയും ബെംഗളുരു പോലീസിന്റെ പിടിയിലായി.












Click it and Unblock the Notifications