കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങൾക്കൊടുവിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി; 17 ഗുരുതര പരാതികൾ

Google Oneindia Malayalam News

തൃശൂർ: യാത്രക്കാരായ യുവാക്കളെ ഗുരുതരമായി അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. തൃശൂർ ആർടിഎയുടെയാണ് തീരുമാനം. ഒരു വർഷത്തേക്കാണ് പെർമിറ്റ് റദ്ദാക്കിയിരിക്കുന്നത്.

<strong>പ്രളയാനനന്തര പുനര്‍ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് കെയര്‍ ഇന്ത്യ; ഇടുക്കിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍...</strong>പ്രളയാനനന്തര പുനര്‍ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് കെയര്‍ ഇന്ത്യ; ഇടുക്കിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍...

ഏപ്രില്‍ 21-ന് പുലര്‍ച്ചെയാണ് കല്ലട ബസ്സിലെ യാത്രക്കാരായ യുവാക്കള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. ബസ് കേടുവന്നതിനെത്തുടര്‍ന്ന് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി യുവാക്കൾ തർക്കത്തിലാകുകയായിരുന്നു. എന്നാ്ൽ പോലീസ് എത്തി പ്രശ്നം പരിഹരിച്ചു.

Kallada

തുടർന്ന് ബസ് വൈറ്റിലയിലെത്തിയപ്പോൾ ബസ് ഏജൻസിയുടെ ജീവനക്കാർ യുവാക്കളെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ കല്ലട ട്രാവൽസിനെതിരെ നിരവധി പരാതികൾ പുറത്തു വന്നു.

ഗുരുതര പരാതി ഉയര്‍ന്നിട്ടും ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കിയതായുള്ള ആർടിഎയു‌ടെ തീരുമാനം പുറത്ത് വന്നത്. പതിനേഴ് പരാതികള്‍ കല്ലട ബസ്സിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നുവെന്ന് സമിതി കണ്ടെത്തിയിരുന്നു.

English summary
Kallada bus permit canceled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X