കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലോടി സെന്റ് ജോര്‍ജ്‌സ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി: സെമിനാര്‍ സംഘടിപ്പിച്ചു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കല്ലോടി സെന്റ് ജോര്‍ജ്‌സ് ഫൊറോന പള്ളി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്ലോടി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ ഫാദര്‍ അഗസ്റ്റിന്‍ പുത്തന്‍പുര ആമുഖ പ്രസംഗം നടത്തി.

നാടിന്റെ വികസനത്തിന് അത്യന്തം ആവശ്യമായ വികസന വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഉതൂര്‍-ബാവലി റോഡിന്റെ 18സാ മേല്‍പ്പാലം പണിയുക. പാതിരിച്ചാല്‍ ആയുര്‍വേദ ഡിസ്പനസറി പ്രവര്‍ത്തനം ആരംഭിക്കുക, ദ്വാരക ആയുര്‍വേദട ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക, വാളാട്-കാട്ടിമൂല-കല്ലോടി-വെള്ളമുണ്ട-ബാണാസുരസാഗര്‍ഡാം-കല്‍പ്പറ്റ റോഡില്‍ ബസ്സ് സര്‍വീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ശില്‍പശാല മുന്നോട്ടുവെച്ചത്.

Seminar

വാളാട്ടുകാര്‍ക്കും, എടവകക്കാര്‍ക്കും, വെള്ളമുണ്ട നിവാസികള്‍ക്കും, എളുപ്പത്തില്‍ കല്‍പ്പറ്റയില്‍ എത്താന്‍ ഈ റോഡ് സഹായകരമാണ്. കല്ലോടി ഹൈസ്‌കൂള്‍ -മേമന റോഡ് നവീകരിക്കലും, കല്ലോടിയില്‍ വൈറ്റിംഗ് ഷെഡുീ, ടോയിലറ്റ് സൌകര്യവും ഈ സാമ്പത്തിക വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാക്കുവാന്‍ തയ്യാറാകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജയന്‍ പറഞ്ഞു. മൈസൂര്‍-ഗോണിക്കുപ്പ-മാനന്തവാടി-കുറ്റ്യാടി-കോഴിക്കോട് റോഡ് യാഥാര്‍ത്ഥ്യമാക്കേണ്ടത്. വയനാടിന്റെ വികസന മുന്നേറ്റത്തിന് അനിവാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത തൊണ്ടര്‍നാട് പഞ്ചായത്ത് ബാബു പി.എ പറഞ്ഞു.

സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ഷിനോജ് മോഡറേറ്ററായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മ്മാരായ ബിന്ദു ജോണ്‍, ഫാത്തിമ ഭീഗം, പഞ്ചായത്ത് മെമ്പര്‍മ്മാരായ കെ.ആര്‍ ജയപ്രകാശ്, നജീബ് മണ്ണാര്‍, ബിനു കുന്നത്ത്, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.പി. ബിനു, കെ.ആര്‍. ബാബു, ബ്രാന്‍ അഹമ്മദ് കുട്ടി, വള്ളിയത്ത് ആവ എന്നിവരും സി.റ്റി അബ്രാഹം, പി.റ്റി. ജോര്‍ജ്, ഷൈജു പി.ജി. സാബു ചക്കാലക്കുടി, ജോസ് മച്ചുകുഴി, വര്‍ക്കി മണിയത്ത് സംബന്ധിച്ചു.

English summary
Kallodi St. George Ferona church Platinum Jubilee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X