• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കലൂരില്‍ കെട്ടിടം തകര്‍ന്ന സംഭവം: പൗരന്‍മാരുടെ ജീവന്‍ വെച്ച് കളിക്കരുതെന്ന് വിടി ബല്‍റാം

  • By Desk

കൊച്ചി കലൂരില്‍ നിര്‍മ്മാണത്തിലിരുന്ന പോത്തീസിന്‍റെ മൂന്ന് നില കെട്ടിടം ഇടഞ്ഞ് താഴ്ന്ന സംഭവത്തില്‍ നടപടിയുമായി ജില്ലാ കളക്ടര്‍. കെട്ടിടത്തിന്‍റെ ബില്‍ഡിങ് പെര്‍മിറ്റ് റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുല്ല നഗരസഭയോട് ശുപാര്‍ശ ചെയ്തു. കൂടാതെ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറംഗ സമിതിയേയും കളക്ടര്‍ നിയമിച്ചു. ഇന്ന് വൈകീട്ടോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കെട്ടിടത്തിനുള്ള പൈലിങ്ങ് നടക്കവേ വ്യാഴാഴ്ച രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ പൈപ്പില്‍ നിന്ന് ശക്തമായി വെള്ളം ഒഴുകിയതിന് പിന്നാലെയായിരുന്നു കെട്ടിടം ഇടിഞ്ഞ് താണത്. നിര്‍മ്മാണ തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സുരക്ഷ മുന്‍നിര്‍ത്തി മെട്രോ റോഡ് ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പൈലിങ്ങിനിടെ

പൈലിങ്ങിനിടെ

കലൂരിനും ലിസി ആസ്പത്രി സ്റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിന് സമീപമാണ് കെട്ടിടം തകര്‍ന്നത്. പൈലിങ്ങ് ജോലി നടക്കുന്നതിനിടെയായിരുന്നു സംഭവം. കെട്ടിട നിര്‍മ്മാണത്തിന് സ്ഥലത്ത് എത്തിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികളും ജെസിബിയുമടക്കം കെട്ടിടത്തിന് അടിയില്‍ പെട്ടിരുന്നു. മെട്രോയുടെ തൂണുകള്‍ കടന്ന് പോകുന്ന ഭാഗങ്ങളില്‍ റോഡിന് സമീപത്തായി ഗര്‍ത്തവും രൂപപ്പെട്ടിരുന്നു. അതേ സമയം തകര്‍ന്നത് കെട്ടിട നിര്‍മ്മാണത്തിന് എത്തിച്ച ഇരുമ്പ് സ്ട്രക്ചറാണെന്ന് നിര്‍മ്മാണ ഏജന്‍സി വ്യക്തമാക്കി. 12 നില കെട്ടിടമാണ് ഷോറൂമിനായി പണിയുന്നത്. ഇതില്‍ രണ്ട് അണ്ടര്‍ ഗ്രൗണ്ട് നിലകളും ഉണ്ട്. ഇതിനായി മണ്ണെടുത്തു മാറ്റുന്ന ജോലികളായിരുന്നു നടന്നു കൊണ്ടിരിക്കുന്നത്.

എല്ലാം മണ്ണിനടിയില്‍

എല്ലാം മണ്ണിനടിയില്‍

അപകടത്തില്‍ ഭൂമി ഇടിഞ്ഞപ്പോള്‍ ഇരുമ്പ് ഭീമുകളും മണ്ണ് മാന്തി യന്ത്രങ്ങളും മണ്ണിനടിയിലായി. തൊട്ടടുത്ത് നിര്‍മ്മിച്ച കള്‍വര്‍ട്ടിന്‍റെ നിര്‍മ്മാണ അപാകതയും ഒരു പരിധി വരെ അപകടത്തിന് കാരണായിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. കള്‍വര്‍ട്ട് നിര്‍മ്മിച്ചപ്പോള്‍ റോഡിന്‍റെ വശങ്ങള്‍ കെട്ടി ബലപ്പെടുത്തിയിരുന്നില്ല. ഇതും അപകടത്തിന് കാരണമായി. ഈ ഭാഗങ്ങളില്‍ മണ്ണിടിയുന്നുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സമീപത്തുള്ള എല്ലാ കെട്ടിടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മെട്രോ കുലുങ്ങില്ലെന്ന്

മെട്രോ കുലുങ്ങില്ലെന്ന്

കെട്ടിടം തകര്‍ന്ന് വീണതിന് പിന്നാലെ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ മെട്രോ സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും അപകടത്തില്‍ മെട്രോ തൂണുകള്‍ക്ക് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.മെട്രോയുടെ തൂണുകള്‍ നാല്‍പത് അടി ആഴത്തിലുള്ളതാണ്. ശക്തമായ ഭൂചലനം പോലും പ്രതിരോധിക്കാനുള്ള ശേഷി അതിനുണ്ട്. തൂണികള്‍ക്കോ മെട്രോ നിര്‍മ്മിതികള്‍ക്കോ സമീപം അസ്വാഭാവികമായ എന്തെങ്കിലും ഉണ്ടായാല്‍ സര്‍വ്വീസ് നിര്‍ത്തി വെക്കണമെന്നാണ് ചട്ടമെന്നതിനാലാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചതെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.

ശാസ്ത്രീയ മാറ്റങ്ങള്‍

ശാസ്ത്രീയ മാറ്റങ്ങള്‍

സംഭവത്തില്‍ പൗരന്‍മാരുടെ ജീവന്‍ പണയം വെച്ച് കളിക്കരുതെന്ന മുന്നറിയുപ്പുമായി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പോസ്റ്റ് വായിക്കാം-

കൊച്ചിയിൽ 'പോത്തീസി'ന്റെ നിർമ്മാണത്തിലിരിക്കുന്ന ബഹുനിലക്കെട്ടിടം ഇടിഞ്ഞു താഴ്ന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാൻ കഴിയൂ. നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞതിനൊക്കെ ശേഷമാണ് ഇങ്ങനെയൊരപകടം നടന്നിരുന്നത് എങ്കിൽ എന്താകുമായിരുന്നേനെ സ്ഥിതി? ഇത് ഒരു സൂചനയായിക്കണ്ട് വേണ്ടത്ര ജാഗ്രത ഭാവിയിലെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ബഹുനിലക്കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വ്യവസ്ഥകളിലും കാലാനുസൃതവും ശാസ്ത്രീയവുമായ മാറ്റങ്ങൾ കൊണ്ടുവരണം.

ജീവൻ വച്ച് കളിക്കരുത്

ജീവൻ വച്ച് കളിക്കരുത്

കൊച്ചിയിലെ പല സ്ഥലങ്ങളും ഇക്കഴിഞ്ഞ പത്തിരുപത് വർഷത്തിനുള്ളിൽ ചതുപ്പ് നികത്തിയെടുത്തതാണെന്നും 40ഉം 50ഉമൊക്കെ മീറ്റർ താഴ്ചയിലാണ് ഇവിടെയൊക്കെ കട്ടിയുള്ള മണ്ണ് ഉള്ളതെന്നും പറയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വൻകിട നിർമ്മാണങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധയും നിരന്തര പരിശോധനകളും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇപ്പോഴത്തെ കാര്യത്തിൽ ഏതെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പ്രത്യേകമായിത്തന്നെ അന്വേഷിക്കണം. നഗര വികസന വകുപ്പ്, ഭൗമ ശാസ്ത്രവകുപ്പ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും ഉറക്കം വിട്ട് ഉണർന്നേ മതിയാകൂ. ദീർഘവീക്ഷണത്തോടെയുള്ള ടൗൺപ്ലാനിംഗ് സംവിധാനങ്ങളാണ് നമുക്ക് വേണ്ടത്. പൗരന്മാരുടെ ജീവൻ വച്ച് കളിക്കാൻ ആരെയും അനുവദിക്കരുത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

English summary
kaloor building collapse vt balram mlas responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more